STORYMIRROR

V T S

Classics

4  

V T S

Classics

കൈരളി

കൈരളി

1 min
271


ശാരികപ്പൈതലെ തുഞ്ചൻ്റെ തത്തെ

കൊഞ്ചുംമൊഴിയിൽ ലയിച്ചുപാടൂ


മലയാള ഭാഷതൻ ഗംഭീരശൈലിയും

മാധുര്യമേറുന്ന ലാളിത്യവും.


സംസ്കൃതഭാഷതൻ ദീപ്തമാംഓജസും

തമിഴിൻ്റെ സ്വാഭാവികചാരുതയും


ഒത്തുച്ചേർന്നുള്ളൊരു ഭാഷയാണെൻ ഭാഷ

മലയാളമെന്നാണതിൻ്റെ നാമം


നദികളിൽ പേരെഴുംപെരിയാറിൻശുദ്ധിയും

ചെന്തെങ്ങിൻ ഇളനീരിൻ മാധുര്യവും


ചന്ദനലേപസുഗന്ധവും ചേർന്നുള്ള

മലയാളമാണെൻ്റെ മാതൃഭാഷ


കൊഞ്ചിപ്പറയാൻ ശ്രമിക്കുന്ന ചെഞ്ചിളം

ചുണ്ടിന്മേൽ അമ്മിഞ്ഞാപ്പാലിനൊപ്പം


അമ്മയെന്നുള്ളരണ്ടക്ഷരമല്ലെയോ

കൊഞ്ചിപറയുന്നതാദ്യമായി.


അമ്മതൻവാത്സല്യതേനമൃതാകുന്ന

അമ്മ മലയാളമെൻ്റെ ഭാഷ


അമ്മ മലയാളം മധുരംമലയാളം

കൈരളീ നിൻനാമംഒന്നുതന്നെ


പവിത്രമീ ഭാഷയെൻ നാവിലുംവാക്കിലും

പരിശുദ്ധമായിവിളങ്ങിടേണം


മലയാളനാടിൻ്റെ മനതാരിലെന്നും

അനുദിനം നൈർമല്യമേകിടുന്ന


പുണ്യമീ ഭാഷതൻ മുപ്പത്അക്ഷരം

അമ്പത്തൊന്നാക്കി എഴുത്തച്ഛനെ


മലനാട് ഭാഷതൻ പൂജ്യപിതാവായി

മലയാളിയെന്നുംമാനിച്ചിടുന്നു.


മലയാളിക്കഭിമാനകേദാരമാകുന്ന

 മലയാളഭാഷതൻ മാധുര്യമേ



Rate this content
Log in

Similar malayalam poem from Classics