കാത്തിരിപ്പ്
കാത്തിരിപ്പ്
വസന്തകാലം വന്നു
അന്നു ഞാൻ പൂക്കളേക്കാൾ സുന്ദരിയായിരുന്നു ...
ആകാശത്തിലെ നക്ഷത്രങ്ങളേക്കാൾ
ശോഭയോടെ തിളങ്ങി നിന്നു
വേനലും വന്നു
എന്നിലെ എല്ലാം ഉണങ്ങി കരിഞ്ഞു പോയി
മൺസൂണും വന്നു
തളിർത്തു പൂത്തുല
യാൻ എന്റെ മനസ്സു വെമ്പി ...
എന്നാൽ പുതിയ നാമ്പുകൾ ഒന്നും വന്നില്ല
ശരത്കാലവും വന്നുപോയി
എന്നിലുള്ളതെല്ലാം പൊഴിഞ്ഞുപോയി
ഇനി ശൈത്യവും വരും
തണുത്തു വിറച്ചു ഞാൻ കാത്തിരിക്കും
അടുത്ത വസന്തകാലത്തിനായി ...
എന്നിലെ എന്നെ എനിക്ക് നഷ്ടപ്പെടാതിരിക്കാനായി ...