Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

Binu R

Classics

4  

Binu R

Classics

രൂപവതി

രൂപവതി

1 min
224

ഇന്നു രാവിലെയെൻ

മലർവാടിയിൽ 

രാജമല്ലിയിൽ

വന്നൂ രണ്ടുവിരുന്നുകാർ, 

കരിനീലയിൽ മുങ്ങിയ 

തേൻകുരുവിയും 

നീളമുള്ള വെളുത്തു

പിളർന്നവാലുള്ള

ശുഭ്രവസ്ത്രധാരിയാം  

ഇരട്ടത്തലച്ചിയും. 

ഭൂമിയോടും

ആകാശത്തിനോടും

വെള്ളത്തിനോടും

ഞാൻ ചോദിച്ചൂ,

വൈകൃതരൂപവും

മനസ്സുമുള്ള മനുഷ്യനെ

എന്തിനുനീ സൃഷ്ടിച്ചൂ. 

ഉത്തരമെന്നോടോതീ-

യൊരുചെറുതെന്നൽ,

മനുഷ്യരെ സൃഷ്ടിച്ചതോടെ

പ്രകൃതി രൂപവതിയായി, 

നിങ്ങൾ മാനവർ

ചൊല്ലുന്നതുപോലെ

"കണ്ണുകിട്ടാതിരിക്കാൻ."..!

Rate this content
Log in

Similar malayalam poem from Classics