STORYMIRROR

Lakshmi Manoj

Classics

4  

Lakshmi Manoj

Classics

ഉന്മാദം

ഉന്മാദം

1 min
393

ഇടമുറിയാതെ മഴപെയ്തൊരാ രാവിൽ

ഇടനെഞ്ചു പൊട്ടുന്ന വേദനയാൽ

നിണമൊഴുകിയ അവളുടെ തുടയിടുക്കിൽ

പിറവിയുടെ നിലവിളിയൊച്ച ഉയർന്നു പൊങ്ങി....

തുടിക്കുമവളുടെ മാറിടം ചുരത്തിയ

പാലമൃത് കുടിച്ചു കൊണ്ടവൻ വളർന്നു...

കളിച്ചും പഠിച്ചും ഒപ്പം കൂടിയവൾ

അവന് അമ്മയും കളിത്തോഴിയുമായി....

വളരുന്ന കാലത്തിലെന്നോ വഴി മാറിയ

കൂട്ടുചങ്ങല കണ്ണികൾ പിടിമുറുക്കിയ

നിലയില്ലാത്തൊരു കയത്തിലേക്കവൻ

അറിയാതെ വീണു പോയതറിഞ്ഞില്ല അവളും

കൈ തണ്ടയിൽ കുത്തിയിറക്കിയ സൂചിമുനയാൽ

നുരയുന്ന ലഹരി മേനിയാകെ പടരുമ്പോൾ

ഉന്മാദത്തിനാൽ അവൻ്റെ നാളുകൾ

ദിനരാത്രങ്ങൾ അറിയാതെ കടന്നു പോയി.

അന്നൊരു രാവിൽ ആർത്തു പെയ്യുന്ന മഴയിൽ

ഇരുളിന്റെ മറപറ്റി ഇടറുന്ന കാലുമായ്

രാവിൽ വിരാജിക്കും കൂമനെ പോലവൻ

വീടിന്റെ ഉമ്മറത്തിണ്ണയിൽ വന്നിരുന്നു..

ഉണ്ണിയെ കാണാതെ പിടയുന്ന അമ്മയോ

തേങ്ങലോടെ ഓടിയണഞ്ഞ നേരം

രക്തവർണ്ണമായ അവൻ്റെ കണ്ണുകളിൽ

പടരുന്നു കാമത്തിൻ്റെ തീ ജ്വാലകൾ

അവളുടെ തുടയിടുക്കിൽ അമർന്നവൻ

ആസക്തി പൂണ്ട് ഉയർന്നു പൊങ്ങുമ്പോൾ

നഗ്നമായ അവളുടെ മാറിടത്തിൽ നിന്നും

ചുടു ചോര ചീന്തിയതവനറിഞ്ഞില്ല..

അടുത്ത പുലരിയിൽ ഒരു മുഴം കയറിൽ

തൂങ്ങിയാടുന്ന അമ്മയെ കണി കണ്ടുണർന്നിട്ടും

ഒരു തുള്ളി കണ്ണീർ പോലും പൊഴിച്ചതില്ല

അത്രമേൽ ഉന്മാദം അവനിൽ നിറഞ്ഞിടുമ്പോൾ....

  

 



Rate this content
Log in

More malayalam poem from Lakshmi Manoj

Similar malayalam poem from Classics