STORYMIRROR

Simi K S

Classics Inspirational

3  

Simi K S

Classics Inspirational

മായ

മായ

1 min
190

മായയാണീ ലോകം മായയാണീ ലോകം

മായതൻ കൺകെട്ടാൽ മൂടിയ ലോകം….

മാനവരുടെ കൺമൂടും മായ,


ചിന്തയിൽ നിറയുന്നു മായാജാലം…

ജാതി പറഞ്ഞു കടിപിടി കൂടുന്ന

മാലോകർ ഓർക്കുന്നോ നാളെയാര്….


ഏവരും നമ്മുടെ സോദരി സോദരർ

ചെറു പ്രായത്തിൽ ചൊല്ലി പഠിക്കുന്നില്ലേ….

പച്ചയ്യും മഞ്ഞയും നീലയും അല്ല

ചെൻഞ്ചോരക്ക് എന്നും ഒരേ നിറമാക്കുന്നു…


മായയാണീ ലോകം മായയാണീ ലോകം

മായതൻ കൺകെട്ടാൽ മൂടിയ ലോകം….

ഓരോ മനുഷ്യനും തിരിച്ചറിഞ്ഞിടേണം


മായതൻ വലയത്തെ നിഷ്പ്രഭമാക്കേണം…..

ഉള്ളിന്റെ ഉള്ളിലെ സത്യവും നന്മയും

കൈ പിടിച്ചെന്നും ഉയർത്തിടേണം….


മാനവമനസിന്റെ മുക്കിലും മൂലയും

ആത്മവിശ്വാസം നിറഞ്ഞൊഴുകിടേണം…

മായതൻ മാന്ത്രിക ജാലവിദ്യകൾ

മനസിന്റെ ശക്തിയിൽ നിശ്ചലമാകേണം…


Rate this content
Log in

More malayalam poem from Simi K S

Similar malayalam poem from Classics