STORYMIRROR

Binu R

Classics

4  

Binu R

Classics

എന്റെ കുഞ്ഞനുറുമ്പുകൾ

എന്റെ കുഞ്ഞനുറുമ്പുകൾ

1 min
318


1. മധുമോഹം.


മോഹം കൊണ്ടു തളർന്നു ഞാൻ

മധുമോഹത്താൽ

ചുറ്റിലും വളർന്നു വലുതാകുന്നൊരു

പച്ചപ്പരവതാനിയ്ക്കിടെ

വളർന്നുനിറയുന്ന *പച്ചിലകണ്ടു

മോഹിച്ചുതളർന്നു,

മധുരം തൊട്ടുതൊടാതിരിക്കണമെന്ന

കല്പനകേട്ടു മോഹാലസ്യപ്പെട്ടുപോയി.

മധുരം ജീവാമൃതമെന്നു ചൊല്ലുന്നൂ

പുരാണപണ്ഡിതർ

അഷ്ടാംഗഹൃദയം മനപാഠമാക്കിയവർ.

         


2.പറവകൾ.


വാനില്പറന്നുനടക്കുന്നവരെല്ലാം ചിന്തിക്കുന്നതെന്തെന്നു

ചിന്തിക്കുകിൽ മനനം

ചെയ്തെടുപ്പതെല്ലാം വെറും

ചിന്താശൂന്യമെന്നുകാണാം

പറന്നുനടക്കുന്നവരുടെ

മനസ്സുകളെല്ലാം

പരിപാവനമെന്നുകാണാം

മത്സരങ്ങളില്ല കുശുമ്പില്ല

ഒരുകുന്നു കുന്നായ്മയുമില്ല

അവനവനെക്കാൾ

വലിയവനെന്നഭാവമില്ല

അന്യന്റെ മുതലപഹരിക്കണമെന്ന

കൂടോത്രങ്ങളുമില്ല.

  .


3. ജയം.


തോറ്റുകൊടുക്കാനുള്ള മനസ്സുണ്ടായതുകൊണ്ടെന്നും

തോറ്റുതൊപ്പിയിട്ടവനാണ് ഞാൻ

അതിനാൽ മുഖപുസ്തകത്തിൽ

ജയിക്കുന്നതുകാണുമ്പോൾ

'ഇഞ്ചികടിച്ചു രസിച്ചു കുഞ്ചു'

എന്ന ബാലകവിതയെന്നും

മനസ്സിൽ നുരയിടുന്നു..!

    

4.ചിത്രം.


മന്ദമന്ദം സുന്ദരമായൊരു

ചിത്രം വരഞ്ഞു,സന്ധ്യതൻ

അംബരത്തിലെന്നപോലെ

കുവലയാംഗീ നിൻ

മനോമുകുരത്തിൽ

വിരിഞ്ഞുവന്നതേതു കദംബം..

  


5. വീര്യം.


ഉന്നതങ്ങൾ കീഴടക്കാം

സൗവർണ്ണപ്രഭയുള്ള

യുവതരെ,പിറകിൽ ഞങ്ങളുണ്ട് വീര്യംകാക്കും ഇന്ത്യൻ ഭടന്മാർ

കാവലാളിൻ ധാർഷ്ട്യമേറിയവർ

ഞങ്ങൾ പുലിക്കുട്ടികൾ...



6. രക്ഷകർ.


ഉത്തിഷ്ടത ജാഗ്രത

തൻ കർത്തവ്യ

നിർവഹണത്തിൽ

അഭിമാനപൂരിതർ ഞങ്ങൾ

നാടിൻ കാവൽതുറൈകൾ

ഓരോ പൊന്മണികൾക്കും

ജീവശ്വാസമായവർ.. വന്ദേ മാതരം.



7.മെയ്ക്കപ്പ്.


കുഞ്ഞേ നിന്നെയൊരുക്കീടാം

ഞാൻ,വമ്പുകളെല്ലാം വെടിയുക നീ ഒതുങ്ങിയിരിക്കൂ തലയിളക്കാതെ-

യെങ്കിൽനിന്നെസുന്ദരിയാമൊരു

വമ്പത്തിയാക്കാം...



8. വിഷമം.


വിഷാദം വെറുമൊരു

വിഷാദമായ് നിറയവേ

വിഷാദം വന്നുൾചേർന്നു

വിഷാദമില്ലായ്മയുടെ

വിഷാദത്തിൽ.

കൊറോണവന്നുനിന്നു

പൊട്ടിച്ചിരിക്കുന്നു

ഒട്ടുമിക്കവരെയും

വിഷാദവാനാക്കിയതിന്റെ

മിടുക്കോടേ..



9.വസന്തപഞ്ചമി.


വസന്തപഞ്ചമിനാളാകുമീ

സുദിനം, വിണ്ണോർക്കേല്ലാം

വാഗ്ദേവി നാവിൽ

ശ്രേഷ്ഠാക്ഷരങ്ങൾ

കുറിക്കും സുദിനം

സാഹിത്യപഞ്ചാനനന്മാർ-

ക്കെല്ലാം വാക്കിൽ നോക്കില-

ക്ഷരങ്ങൾ കൂടീടുന്ന സുദിനം..


10. ഭയം.


ശൃങ്കാരരൂപൻ കളിയിൽ

നവനവങ്ങളും നേടിയവൻ

വീര്യവാൻ,ഭാവങ്ങൾ

മിന്നിമറഞ്ഞിട്ടും ജീവിതത്തിൻ

യവനിക വീഴാറാകുമ്പോൾ,

കരുണതേടുന്നതു കണ്ട്

ഭയാനകമാകുന്നൂ മാനസം.



Rate this content
Log in

Similar malayalam poem from Classics