STORYMIRROR

Neethu Thankam Thomas

Abstract Classics Others

4  

Neethu Thankam Thomas

Abstract Classics Others

ഇന്നലകളിലെ ഇന്നും നാളെയും

ഇന്നലകളിലെ ഇന്നും നാളെയും

1 min
422

തിരിഞ്ഞൊന്നു നോക്കുവാൻ 

ഇന്നലകൾ വേണം 


ഓർത്തോർത്തു വിങ്ങാൻ 

വിരഹവും വേണം 


പൊട്ടിച്ചിരിക്കാൻ 

ഓർമ്മകൾ വേണം 


ശെരികൾ തിരിച്ചറിയുവാൻ 

തെറ്റുകൾ വേണം 


വിജയം നേടാൻ 

തോൽവികൾ വേണം 


മുൻപോട്ട് ഓടുവാൻ 

അറിവുകൾ വേണം 


ഓർത്തു കുമ്പിടാൻ 

ഗുരുക്കന്മാർ വേണം 


ബാല്യകാലം സ്മരിക്കാൻ 

കുട്ടുകാർ വേണം 


സ്വപ്നം കാണുവാൻ 

ലക്ഷ്യവും വേണം


ഭാവികാലം നന്നാവാൻ 

ഭൂതകാലം വേണം 


വർത്തമാന കാലത്തിൽ 

ജീവിക്കുകയും വേണം 



Rate this content
Log in

Similar malayalam poem from Abstract