Dileep Perumpidi

Classics


4  

Dileep Perumpidi

Classics


തിരമാലവിപ്ലവം

തിരമാലവിപ്ലവം

1 min 55 1 min 55

ലക്ഷോപലക്ഷങ്ങൾ തെരുവിൽ നിരന്നു 

രോഷാരവങ്ങൾ പ്രകമ്പനം തീർത്തു 

രക്തം തിളച്ചു സിരയിൽ പടർന്നു 

ഉരുക്കു മുഷ്ടിയിൽ പറന്നു പതാകകൾ 


ഇനിയില്ല അസമത്ത്വം ഇനിയില്ല അഴിമതി 

ഇനിയില്ല കൂരയിൽ പട്ടിണി മരണങ്ങൾ 

ഉശിരുണ്ടോ അധികാരി ഇനിഞങ്ങൾ മുന്നോട്ട് 

ഒരുമരണമതുവരെ അതെന്റെയോ നിന്റെയോ 


കൊട്ടാരപാതയിൽ ജനങ്ങൾ നിരന്നു 

അധികാര സേനകൾ അവരെ വളഞ്ഞു 

സന്ധ്യയിൽ തിരുമുറ്റം അടർക്കളമായി 

ചുവപ്പ് പകർന്നത് സൂര്യനോ ചോരയോ 


ജനരോഷകടലിൽ സേനകൾ കൊഴിഞ്ഞു 

കൊട്ടാരമതിലുകൾ ചിതറി തെറിച്ചു 

കടാരകൾ മേലാള രക്തം നുകർന്നു 

വാളിൽ രമിച്ചു തിരുമേനി ശിരസ്സുകൾ 


പുതുയുഗ സ്വപ്‌നങ്ങൾ പ്രജകളിൽ നിറഞ്ഞു 

ആനന്ദഘോഷങ്ങൾ ആകെ പരന്നു 

വിടർന്നു സൂക്തങ്ങൾ മറന്ന അധരങ്ങൾ 

അട്ടഹാസമായ് ഏതോ ഉന്മാദമായ് 


ഇനിയാരെന്നാരോ ഉറക്കേ തിരക്കി 

ആഘോഷം മൗനത്തെ പതിയെ വരിച്ചു 

പിറുപിറുത്തവർ അടക്കം പറഞ്ഞു 

ഉടക്കിപ്പിരിഞ്ഞു ചേരിതിരിഞ്ഞു 


വാക്വാദമായി കൈക്രിയയായി 

അടങ്ങിയ വാളുകൾ വീണ്ടും ഉണർന്നു 

തീതീനി പാറ്റകൾ കരിഞ്ഞൊടുങ്ങി 

ശേഷിച്ച മേലാളൻ നൃപനായ് ചമഞ്ഞു 


മാറിയ പതാക പാറിപ്പറന്നു 

നയങ്ങൾ പിന്നെയും ജീർണിച്ചുനിന്നു 

മാറിയോ മുഖങ്ങൾ ചേലകൾ 

അധികാര മോഹങ്ങൾ മായാതെ പുലർന്നു 


പിന്നെയും തിരകൾ പലതും അണഞ്ഞു 

ഒന്നൊന്നും ആകാതെ കരയിൽ ഒടുങ്ങി

അഴലുകൾ അകറ്റുന്ന ഏതോ തിരക്കായി

ഇന്നും തിരയുന്നു ഒരായിരം മിഴികൾ 


Rate this content
Log in

More malayalam poem from Dileep Perumpidi

Similar malayalam poem from Classics