മൗനം
മൗനം


കേൾക്കൂ കണ്ണാ, നീയറിയൂ
വിരഹത്തിൻ തേങ്ങലൊതുക്കു
നിന്നെ ഞാൻ കാണുന്നു എന്നും
നിന്നോട് പാടുന്നു എന്നും
അങ്കണ തെച്ചി തൻ പൂ കൊണ്ട് ചൂടിച്ച
മലർമാലയെന്നുമേ നിൻ മാറിലണിയുന്നു
നിൻ മാറിലുള്ളൊരാ മലർമാല എന്നുമേ
നിത്യവും പുഞ്ചിരിക്കുന്നു
നീല കടലിൽ കരയിലേക്കണയുന്ന
തിരമാലയാവുന്നു മോഹം
എന്നിലെ മാനസമാവുന്നു കണ്ണാ
വേണുവിൽ പൊഴിയുന്ന ഗാനം
സ്നേഹമായുള്ളോരാ ഗീതം
വിരഹങ്ങളൊക്കെ പെയ്തൊഴിഞ്ഞീടുവാൻ
കരുണതൻ കണ്ണാ നീ മൊഴിഞ്ഞീടേണം
വേണുവിൻ ഗാനത്തിൽ അലിയ വേണം
സ്നേഹമാം സ്വരമൊന്നു കേൾക്കവേണം