ചിന്തകൾ
ചിന്തകൾ
ചിന്തകളെല്ലാം ഏതോ
പുസ്തകത്താളുകൾക്കുള്ളിൽ
ആകാശം കാണാതെയിരിപ്പൂ,
പെറ്റുപെരുകുമെന്ന വൃഥാ
ചിന്തകൾക്കിടയിൽ.. !
നന്മകളാകും ചിന്തകളെല്ലാം
ആകാശസീമകളിൽ
വെള്ളിവെളിച്ചവുമായ് ചിറകുകൾ
വീശി പറന്നു നടപ്പൂ, സ്വയം
സഹായ ചിന്തകളുമായ്. !
ചില ചിന്തകൾ മരണവുമായി
മുഖപുസ്തകത്തിലെന്നപോൽ
അഭിമുഖങ്ങളിലേർപ്പെടുന്നൂ,
എന്നെങ്കിലും കൊണ്ടുപോകാനായി
വരാതിരിക്കാനെന്ന ചിന്തയുമായ്.. !
ശൂന്യമായ കുറേ ചിതറിയ ചിന്തകൾ
നിന്റെ പുഞ്ചിരിയെയും
എന്റെ ഉത്ക്കണ്ഠയെയും
കുറിച്ചു പുന്നാരം പറയുന്നു,
പഴയ പല്ലവികൾ മറക്കാതിരിക്കാനെന്ന
പാവനമാം കുസൃതി ചിന്തയോടെ.. !