STORYMIRROR

Binu R

Fantasy

3  

Binu R

Fantasy

കവിത :- വിസ്മയത്തുമ്പത്ത്.രചന :- ബിനു. ആർ

കവിത :- വിസ്മയത്തുമ്പത്ത്.രചന :- ബിനു. ആർ

1 min
156

കവിത :- വിസ്മയത്തുമ്പത്ത്.

രചന :- ബിനു. ആർ 


സാധ്യമാം ചിന്തകളെല്ലാംപ്രകൃതി

തന്നോരത്തുവിസ്മയത്തുമ്പ-

ത്തിരുന്നൂയലാടിക്കളിക്കവേ,-

യക്ഷരങ്ങൾ പെറുക്കിക്കൂട്ടിഞാൻ കോർത്തെടുത്ത വാക്കുകൾ കൈയിലൊതുങ്ങാതെ

അമ്മാനമാടിക്കളിക്കുന്നതുകണ്ട്

പൊട്ടിയ തേങ്ങാമുറിപോൽ

മാനത്ത് ശശിലേഖയിന്ദ്രിയങ്ങൾ

ഇക്കിളിയാക്കുംവണ്ണം വെണ്ണിലാവിനെ

വിരിച്ചു പരിഹസിക്കുന്നു.


അതുകണ്ടിട്ടുംകേട്ടിട്ടും പാതിരാപ്പൂവാകും

നിശാഗന്ധിയുംപവിഴമല്ലിയും

ഇളംകാറ്റത്തൂയലാടി ചിരിക്കുന്നതു

കാൺകെ,ഭവാൻ ഇന്ദുകാന്തൻ ഹുങ്കാരമോടെ ഓംങ്കാരമന്ത്രം

മുഴക്കുന്നു, ബ്രഹ്മമുഹൂർത്തത്തിന്നേര-

 മായെന്നു ശംഖൊലിനാദം മുഴക്കുന്നു

അതിന്നലയൊലി നിൽക്കുന്നതിൻമുന്നെ

പാർവണശശിബിബം മങ്ങിപ്പോകുന്നു.

       ബിനു. ആർ.


Rate this content
Log in

Similar malayalam poem from Fantasy