Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

Jitha Sharun

Fantasy

4  

Jitha Sharun

Fantasy

വിരലടയാളം

വിരലടയാളം

1 min
877


 

പതിയാതെ പോകുമെൻ 

പാതി സ്വപ്നങ്ങളെ 

നിഴലായ് കൂടെ നടത്തി 


അടരാൻ തുടങ്ങുമെൻ 

ആത്മാവിൻ രാഗത്തെ 

ഹൃദയത്തിന്നറയിൽ ഉറക്കി 


അകലെ ആകാശത്തിൽ 

ഉദിച്ചൊരാ താരകം 

എന്നെ നോക്കി പറഞ്ഞു 


“ഒരു നാൾ കുറിക്കും-

നിനക്കായി .. 

അന്നിവിടെ , ഈ ഭൂവിൽ 

തളിർക്കും , നിൻ സ്വപ്നങ്ങൾ”


പറയാതെ പോയൊരാ കാലത്തിൻ 

ഉഷസന്ധ്യകളിൽ മനം ഉലയാതെ 

കാത്തു , ഞാൻ ഓർത്തിരുന്നു 



എന്റെ സ്വപ്നവുമെന്റെ ലക്ഷ്യവും 

ഞാനും സഫലമായൊരു ദിനം 

കണ്ടു ഞാൻ ചരിത്രത്താളിൽ 

എന്റെയും “വിരലടയാളം ”    



Rate this content
Log in

Similar malayalam poem from Fantasy