STORYMIRROR

Hibon Chacko

Fantasy Inspirational Others

4  

Hibon Chacko

Fantasy Inspirational Others

താരകം വരവായി

താരകം വരവായി

1 min
328


താരകം വരവായി

മിഴിയിലൊരു ദീപിക വരവായി

കുളിരിലും തളിരുമായി ഹിമത്തിലെ രാവിലായ്

പുൽക്കൊടി പുൽകി നീ വരവായി


വിണ്ണിൽ താരകദൂതുമായ് വരവായി

ദൂരെ ദൂരെ അങ്ങകലെ വെളിച്ചത്തിൻ നടുവിലായ്

പൊന്നിന്നുള്ളിൽ പൈതലൊരു താരകമായ്

എന്റെയുള്ളം ആനന്ദത്തിൻ മീറയുമായ് അങ്ങവിടെ


മുത്തംനൽകി ഉണ്ണിയുടെ ചാരെയണഞ്ഞു

ഞാനൊരുനിമിഷം സ്വയം ഇടയനായ്മാറി

ചെമ്മരിയാടുകൾ ചലിക്കുകയായിതാ

പുതിയൊരു ജാഥനെ കാണുവാനായ്


ഉണ്ണിയേശുവിൻ ചാരെ ഞാൻ പോവുകയായ്

പുലരിയിലൊരുചിരി നറുമണം തൂകി നീ

പുതിയൊരു പിറവിയായ് വരവായി

മനസ്സിന്റെ ജാലകം പുതുമയായ് തുറന്നു നീ


അതിലൊരു മാരുത താരകമായ്

ദിനഘടികാരം സ്വയം നിശ്ചലമായി

അതിലൊരു താരകം ഉദിക്കുകയായിതാ

പുതിയൊരു വീഥി നീ ഉളവാക്കി

അതിൽ താരകരാവുമായ് വരവായി



Rate this content
Log in

Similar malayalam poem from Fantasy