STORYMIRROR

Saleena Salaudeen

Fantasy

4  

Saleena Salaudeen

Fantasy

അസ്തമിക്കുന്ന സ്വപ്നങ്ങൾ

അസ്തമിക്കുന്ന സ്വപ്നങ്ങൾ

1 min
372

പുലർവെളിച്ചത്തിന്റെ തിരിനാളങ്ങൾ,

പോലെ മങ്ങിപ്പോകുന്ന സ്വപ്നങ്ങൾ

ഒരിക്കൽ ധൈര്യവും ഉജ്ജ്വലവുമായിരുന്നു,

ഇപ്പോൾ കാഴ്ചയിൽ നിന്നവ തെന്നി മാറുന്നു.


രാത്രിയുടെ നിശ്ശബ്ദതയിലെപ്പോഴൊ,

അവർ മൃദുവായി നെടുവീർപ്പിടുന്നു,

അഭിലാഷങ്ങൾ മങ്ങുകയും പ്രതീക്ഷകൾ

പതുക്കെ മരിക്കുകയും ചെയ്തീടുന്നു.


കാലത്തിന്റെ ക്രൂരമായ കൈകൊണ്ടവർ,

തീരത്തെ കൊന്തയിൽ കാൽപ്പാടുകൾ

അപ്രത്യക്ഷമാകുന്നതു പോലെ പിൻവാങ്ങുന്നു.

എന്നിട്ടുമൊരു മാന്ത്രികത അവശേഷിപ്പിക്കുന്നു.


സാഹസികതയുടെ കുശുകുശുപ്പുകൾ,

ജീവിതമൊരു ക്ഷണിക പ്രവാഹമാണെന്ന്

ക്ഷണികമായ സ്വപ്നം പോലെ മാഞ്ഞു

പോകുന്ന സ്വപ്നങ്ങൾ നമ്മെ പഠിപ്പിക്കുന്നു,


രാത്രിയിൽ നഷ്ടപ്പെട്ടതിനെയോർത്ത്,

വിലപിക്കാതെ കാലത്തിന്റെ ചിത്രപ്പണിയിൽ,

പ്രഭാതത്തിന്റെ പുത്തൻ വെളിച്ചത്തിൽ

പുതു സ്വപ്നങ്ങൾക്കായി കാത്തിരിക്കുന്നു.



Rate this content
Log in

Similar malayalam poem from Fantasy