കുങ്കുമപ്പൊട്ട്
കുങ്കുമപ്പൊട്ട്
സീമന്തരേഖയിൽ കുങ്കുമപ്പൊട്ട് ചാർത്തി
സുമംഗലിയായ സ്ത്രീയൊരു തേജസ്സാണ്.
സ്ത്രീത്വത്തിന്റെ അടയാളമായി കുങ്കുമം
സിന്ദൂര രേഖയിൽ വിളങ്ങി നിൽക്കുമ്പോൾ
സൂര്യ തേജസ്സോടെ അവളിലെ നെറ്റിത്തടം
സുസ്മേര വദനയായ് തിളങ്ങി നിൽക്കും.
ചക്രവാള സീമയിൽ അലിഞ്ഞു ചേരാൻ
അരുണ ബിന്ദുവും കുങ്കുമപ്പൊട്ടണിഞ്ഞ്
കടലാഴങ്ങളിലേക്ക് അടർന്നു വീഴാൻ
അംബരം വണങ്ങി നിൽക്കും കാഴ്ച്ചയും
അസ്തമയത്തിന്റെ മനോഹാരിതയും
പ്രകൃതി കനിഞ്ഞു നൽകിയ തിലകമാണ്.
കനൽപ്പൊട്ടു പോൽ തിലകക്കുറിയും
അലസമായിളകുന്ന കൂന്തലിഴകളും
നാസികയിലണിഞ്ഞ മൂക്കുത്തിയും
അഞ്ജനമെഴുതിയ അക്ഷികളും
പാദസരമണിഞ്ഞ കാല്പാദങ്ങളും
കരിവള കിലുക്കുന്ന കൈകളും
കവികൾ വാഴ്ത്തിയ നാരീസങ്കല്പമല്ലേ!