മുഖം
മുഖം
മുഖം
അവൻ നടന്നു.. പൊരിഞ്ഞവെയിൽ വാടി കരിഞ്, ജ്വാലയാളുന്ന മനുഷ്യപന്ത് പോലെ,
ഏറെ നാളായി യാത്ര തുടങ്ങിയിട്ട്
എത്ര നാളായി, എത്ര കാന്തം താണ്ടി കൃത്യ നിശ്ചയം പോരാ..
പിന്നിട്ട നാളുകളിൽ, കടന്ന ഏറിയ നാടുകളിൽ, പാതകളിൽ പലതും കണ്ടു, ഒന്നും പുതുമയുള്ള കാഴ്ചകളായിരുന്നില്ല...
പലതരത്തിലുള്ള മുഖം മൂടി ധരിച്ച, മധുരഭാഷണങ്ങളാൽ പായസം വിളമ്പുന്ന മനുഷ്യർ അവന്നു കണ്ട് പഴകിയ, സ്വാതുവേ ചീഞ്ഞ കാഴ്ചകളായിരുന്നു..
വിശന്നപ്പോൾ ന്തൊക്കെയോ ഭക്ഷിച്ചു.. അവയെല്ലാം മടുപ്പിക്കുന്ന മധുരവും, പുളിയും..
കുടിച്ച വെള്ളത്തിലോകെയും ഉന്മേഷം കെടുത്തുന്ന ഉപ്പ് രസം..
ജീവിതത്തിൽ ഏറെ പങ്കും ചിലവഴിച്ച ഉറ്റവരൊക്കെയും ധരിച്ചിരുന്ന മുഖം മൂടി വികൃതമായവനെ ഭയപ്പെടുത്താൻ തുടങ്ങിയ.. നിദ്ര പണിമുടക്കിയ രാത്രികളിൽ ഒന്നിൽ അവൻ ഇറങ്ങി നടന്നത്... കൂരിരിട്ടു അവന്നെ ചേർത്ത് പിടിച്ചു, ലാളിച്ചു, അവൻ ഓരോമന കുഞ്ഞായി ഇരുളിൽ സ്വാതന്ത്ര്ന്നായി തുടങ്ങിയ യാത്ര ഇന്നും അവസാനിക്കാതെ....
മുഖം മൂടി ധരിക്കാത്ത മനുഷ്യരെ തേടിയുള്ള യാത്രയിൽ, അവൻ ആകെ മനം മടുത്തു, മുഖം മോഡിയുടെ, അളവിലും, വിലയിലും വ്യത്യാസമെന്നലാതെ മറ്റൊന്നും കണ്ടില്ല...
എതിരെ ഒരു നിഴൽ അവന്റെ നേർക്ക് പതിയെ കാറ്റിൽ പാറി വന്നു... ആ നിഴലും എന്തോ അന്വേഷിക്കുന്നുണ്ട് ന്ന് അവനു തോന്നി...
അവനാദ്യം ഭയന്നു, പിന്നെ യുറക്കെ പൊട്ടിച്ചിരിച്ചു, പൊട്ടിക്കരഞ്ഞു..
അവൻ ചെയ്തതോകെയും അവന്റെ മുന്നിലെ നിഴലും അപ്പാടെ പകർത്തി... രണ്ടു പേരിലും ആത്മാനിർവൃത്തി..
ദൂരെ ഒരു മുഖം മൂടിധാരി അവരെ നോക്കി ഭയത്തോടെ അലറി..
മുഖമിലാത്തവർ...
അതെ ആ രണ്ടു നിഴലുകൾക്കും മുഖമുണ്ടായിരുന്നില്ല, ഒരുപക്ഷെ അവർ ആ മുഖം ഉപേക്ഷിച്ചാവാം ആ യാത്ര തുടങ്ങിയത്
