പലായനം
പലായനം
ചങ്ങലകണ്ണികളാൽ മുറിവേറ്റ്, രക്തകറയാലഴുക്കും, ദുസഹഗന്ധവും പേറി,
ജീവിത തടങ്കലിലുഴറിയോടാൻ വെമ്പുന്ന ഹൃത്തും മരവിച്ചുറങ്ങുന്നു.
ചിതലിട്ട സ്വപ്നങ്ങൾക്കു മീതെ ഉപ്പായി പെയ്തിറങ്ങി കണ്ണുനീർ.
മരണവേദനയേറുന്നു, നുരയ്ക്കുന്നു പുഴുക്കൾ, പ്രണയോർമ്മകളാം രക്തസാക്ഷികൾ.....
രക്തകലുഷിതമാം, നന്മയറ്റ ഈ വരണ്ട ഭൂവിൽ ഏകനായി അലഞ്ഞുഴറി ആകെ വികൃതനായി, പച്ചമനുഷ്യനായി..
പലായനം ചെയ്യുവാൻ നേരമായി,
ഇനിയും പിറക്കാതെയിരിക്കാൻ,
ഇനിയും പ്രണയം തളിർക്കാതെയിരിക്കാൻ,
ഇനിയും അതിമോഹവശ്യതയിൽ മയങ്ങാതെയിരിക്കാൻ
പുറപ്പെടുന്നു
അന്ത്യമില്ലാത്ത സത്യത്തിലേയ്ക്കാ ത്രയാകുന്നു..
