STORYMIRROR

NITHINKUMAR J PATHANAPURAM

Romance Classics Fantasy

4  

NITHINKUMAR J PATHANAPURAM

Romance Classics Fantasy

ചെമ്പരത്തി

ചെമ്പരത്തി

1 min
381

ഇതളഞ്ചുള്ള

വിടർന്ന ചുമ്മന്നപൂവിന്റെ

നൊമ്പരമാരറിയുന്നു.

പ്രണയകാവ്യത്തിന്റെ-

യൊടുവിലത്തെ വരികളിൽ

ഞാനെന്റെ

പ്രണയമെഴുതിച്ചേർത്തു

കഴിഞ്ഞതോർമ്മയിലുണ്ട്.


കുറിക്കപ്പെടാതെപോയ

വരികളിൽ പലതും

ബാക്കിയായി.

പടർന്നൊഴുകിതുടങ്ങിയ

വസന്തമൊടുവിൽ

പിന്തിരിയാതെ

ഒരുനോക്കിനാൽ

തഴുകാതെ പോയി മറഞ്ഞു.


ഓരോ

രാപ്പകലുകളിലും

വന്യഭൂമിയിൽ ഞാൻ

അന്യനായി തീർന്നുപോയി.

ഓരോ

പകൽകിനാവുകളും

വിടർന്നൊടുവിൽ പൊഴിഞ്ഞു.

പായുന്ന

സമയചക്രങ്ങൾ

നിർത്താതെയുരുളുകയായ് 


ഒടുവിലെന്റെ

പ്രണയഹൃദയഗോപുരം

അടർന്നുപോയിയിരുന്നു,

ഒരിതളിന്റെ

നേർത്ത ജീവൻ പോൽ.

നഷ്ടപ്രണയത്തിന്റെ

ഉപ്പുനീരുറവവറ്റാതെയൊഴുകുന്നു.

ഗന്ധമില്ലാത്തഴകില്ലാത്തയെന്നിലെ

പ്രണയവും പാവനം.

കാലം പറയുന്ന

കഥകളിൽ ഒരേടിൽ

ഒരിക്കലെന്റെ

പ്രണയവും വിടരും.


Rate this content
Log in

Similar malayalam poem from Romance