STORYMIRROR

NITHINKUMAR J PATHANAPURAM

Drama Classics Inspirational

3  

NITHINKUMAR J PATHANAPURAM

Drama Classics Inspirational

അമ്മ ഭാരതം

അമ്മ ഭാരതം

1 min
139


വഴികളെത്രയോ

മുള്ളുനിറഞ്ഞിരുന്നു,

നാം ആ വഴികൾ

പിന്നിട്ടെത്രയോ

കാലം കടന്നു.

ഭാരതമ്പായുടെ മടിയിൽ

തലചായ്യിച്ചുറങ്ങും

മക്കൾ നാം .



നിന്റെ തണലിൽ

നിന്റെ കരുത്തിൽ

ജീവിക്കും

ഭാഗ്യനക്ഷത്രങ്ങൾ നാം 

അമ്മേ.....

ഭാരത മാതാവേ..

ഇനിയും ചൊരിയു വാത്സല്യം.

ജനനി.. നീയെന്നും വിജയി

ജനനി... നീയേ വഴികാട്ടി.



ഭൂതകാലാ സ്മൃതിയിൽ

സഞ്ചരിക്കും നാം.

പോരാട്ടകഥകൾ പാടിനടക്കും നാം .

നേടിയെടുത്ത സ്വാതന്ത്ര്യത്തിന്റെ

കഥകളിൽ

കണ്ണീരും കിനാവു ചേർന്നു.

ഉദിച്ചുയരാനും 

ഉയർന്നുപറക്കാനും 

ഇരുൾമുടാത്തൊരു പകൽസുര്യനുപിന്നിലായി 

കൈകോർത്തൊരുമിച്ച്

നാമുണ്ട് നമ്മളുണ്ട്.



പാവനഭൂമിയിൽ പുണ്യഭൂമിയിൽ

ജനകോടികൾ ഞങ്ങൾ

നിനക്ക് മക്കളായിയുണരും

ഈ വേളയിൽ

ഒരു മനസ്സായ്‌ വാണിടാം.

പലജാതികൾ വേണ്ട.

പല മതങ്ങൾ വേണ്ട.

പലദേശമുണ്ടെന്നാലും പലഭാഷയുണ്ടെന്നാലും

നാം ഒന്ന്.

നിന്റെ മക്കളെല്ലാം ഒന്ന്.

ഇതെന്റെ മണ്ണ്

ഇത് നമ്മുടെ മണ്ണ്.



സ്വർഗ്ഗരാജ്യമിത്

സൗഭാഗ്യ രാജ്യമിത്

സമ്പന്ന രാജ്യമിത്..

സർവ്വ ഭാരതിയാരുടെയും

ഹൃദയം മീ ഭൂമി.

നിന്റെ നെഞ്ചിലെ ചൂടിലും

കുളിരിലും

വളർന്ന മക്കൾ ഞങ്ങൾ.

അമ്മേ ഭാരതമാതാവേ

നിന്നോട് ചേർന്നെന്നും

ഞങ്ങളും.

അനന്തകാലം നിലകൊള്ളും.

നിനക്കായ് നിലകൊള്ളും.


Rate this content
Log in

Similar malayalam poem from Drama