STORYMIRROR

NITHINKUMAR J PATHANAPURAM

Abstract Drama Inspirational

3  

NITHINKUMAR J PATHANAPURAM

Abstract Drama Inspirational

നിന്റെ വരവിനായി

നിന്റെ വരവിനായി

1 min
187


നിന്റെ വരവിനായ് കൊതിച്ചു

നിൽക്കുമൊരു ഭാരതമുണ്ടെ...

ഓരോ പുലരി വിടരുമ്പോഴും

നിനക്കായിയൊരു ജനത

നീ വരുവോളം കാത്തിരിപ്പൂ ,

നേടിയ സ്വാതന്ത്ര്യമെന്ന കനിയുമായ് 


മാധുര്യമേറും സ്വാതന്ത്ര്യത്തിന്റെ രുചിയറിയു..

വിശ്വവും ശിരസ്സുയർത്തും

നിന്നിലെ കർമ്മ ബലം കണ്ടും.

പ്രണയിക്കും നിന്റെ ഉൾക്കരുത്ത് കണ്ടും..

നിന്റെ കരുത്തിന്റെ ആഴമല്ലോ

ഈ ഭാരതമണ്ണിൻ നിലാവ് .


ഏതോ ഹിമശിഖിരത്തിന്റെ

ഗുഹാമുഖത്തായി നീയുണ്ടാകും.

നേടിയ സ്വാതന്ത്ര്യഫലത്തിന്റെ സ്വാദ് 

മനുജർ ഞങ്ങൾ നുണയുന്നതിന്റെ മധുരമുള്ള

കാഴ്ചകൾ നീയറിയുന്നുണ്ടാകും.

നിന്റെ ജനതയെ സ്മരിക്കുന്നുണ്ടാകും.



സൂര്യതേജസ്സായി അനന്തകാലം

മനുജഹൃദയങ്ങളിൽ നീ ജ്വലിക്കും.

ഹൃദയസമുദ്രത്തിന്റെ അടങ്ങാത്ത

അലകളായ് നിലകൊള്ളും.

വിശ്വകാലമനന്തകാലം മനുജർക്ക് നേതാവ് നീയെ..

മാനവരുടെ ഹൃദയമറിഞ്ഞവൻ നീ.









Rate this content
Log in

Similar malayalam poem from Abstract