STORYMIRROR

NITHINKUMAR J

Drama Romance Inspirational

4  

NITHINKUMAR J

Drama Romance Inspirational

തീരം കാത്തിരുന്നു....

തീരം കാത്തിരുന്നു....

1 min
349


ആഴമേറെയുണ്ടെന്നാലും അലകളായിരം

ഉയരുമെന്നാലും ആഴിയുടെയൊടുങ്ങാത്ത

നോവറിയുന്നൊരുവളുണ്ട്.

തിരകൾ വന്നുപോകുമ്പോൾ ഒരുനാൾ

ഒപ്പം കൂട്ടുമെന്നുകൊതിക്കുന്നൊരു തീരം!


മഴയുടെ നനവിലും, നിശയുടെ കുളിരിലും

പകലിന്റെ ചൂടിലും തീരം കാത്തിരുന്നു.

ആഴകടലിന്റെ അടിത്തട്ടിലേക്ക്

മണൽതരികൾ അടിഞ്ഞു ചേരുവാൻ,

വിങ്ങുന്ന കരയുടെ ഹൃദയം കവരാൻ,

കടൽ കരയുടെ മാറിലേക്ക് ചേരുമെന്ന്

നിനച്ചും,സുഖമുള്ള കാത്തിരിപ്പിന്റെ

ലഹരിയറിഞ്ഞും കാലം എത്രയോ കടന്നു.


പലപ്പോഴായി തലോടിപോകുന്നലകൾക്ക്

ചുംബനം നൽകിയും,വിരളമായി മാത്രമുറങ്ങുന്ന

ആഴിമുഖത്തിന്റെ ചന്തം കണ്ടും,

തീരം കാവലായി കാത്തിരിക്കുമിനിയും.

കേവലം ആത്മബന്ധത്തിന്റെ ആഴമുള്ള പ്രണയം!


Rate this content
Log in

Similar malayalam poem from Drama