STORYMIRROR

NITHINKUMAR J PATHANAPURAM

Drama Romance Inspirational

4  

NITHINKUMAR J PATHANAPURAM

Drama Romance Inspirational

കാത്തിരിപ്പിനൊടുവിൽ

കാത്തിരിപ്പിനൊടുവിൽ

1 min
391

വെൺമേഘ തണലിൽ

ഞാൻ നിൽക്കേ..

നിൻ സ്വരമധുരമിരുവരികളായി

വിരിയുന്നു സഖി..


താഴ്‌വാരം പൂക്കുമ്പോൾ ഞാനാ

വരികൾ നിനക്കായ് മൂളാം.

നീഹാരം പെയ്യുമ്പോൾ

സപ്തസ്വരങ്ങളും ചേർത്തൊരു

രാഗമാല ചാർത്താം.


ഒരു കോകിലസ്വരമായിയരികെ

ചെറുമഴച്ചാറും.

മേഘം

മഞ്ഞിനെ തഴുകിയനേരം 

നീയെന്റെ പ്രാണനായ്.


പ്രണയതുടുപ്പിനകത്തളത്തിൽ

മഴമാനസം പെയ്തിറങ്ങി.

ഞാനെന്റെ പാതി നിനക്കായ്

നൽകിയ പൗർണ്ണമിയും മാഞ്ഞു.

ഇന്നെന്റെ

കിനാവുകളിലൊതുങ്ങിയ

മാരിവില്ലിന് ചന്തം പോരാ..


ഇന്നെന്റെ മാനസം

ജീവശ്വാസമില്ലാതെ പിടയുന്നു.

നീയൊരു താരകമായിയെന്നെയും

കാത്തിരിന്നു!

പ്രണയശകുന്തളയായി ഞാൻ

വരുവോളം.


Rate this content
Log in

Similar malayalam poem from Drama