STORYMIRROR

NITHINKUMAR J PATHANAPURAM

Inspirational Others

3  

NITHINKUMAR J PATHANAPURAM

Inspirational Others

വേരുകൾ മുറിഞ്ഞാലും

വേരുകൾ മുറിഞ്ഞാലും

1 min
160


ചില്ലകളൊരൊന്നും കോതിയൊതുക്കുമ്പോഴും

ഇലകളൂഴിയിൽ മെത്ത വിരിക്കുമ്പോഴും

തണലായി നിന്നിരുന്ന മാമരം പിടഞ്ഞില്ല.

ഒരിറ്റു കണ്ണുനീരും വാർത്തില്ല.

പോയി മറഞ്ഞ കാലത്തിന്റെ

ഓർമചിത്രങ്ങളിലൂടെ മാമരം സഞ്ചരിച്ചു.

ഇലകൾ പൊഴിഞ്ഞു,ചില്ലകളടർന്നു.

മരണവക്കിലെത്തിയ നിമിഷങ്ങൾ നിരവധി കടന്നു.

പുതിയ ചില്ലകൾ വിടരും

തണലായി താങ്ങായി മാറും.

വേരറ്റുപോയാലും മുളപൊട്ടി കിളിർക്കാൻ

പാകത്തിനൊരു ഹൃദയമുണ്ട് മാമരങ്ങൾക്ക്.

തണൽത്തേടി വരും പറവകൾക്കൊരു

തണലായിയിനിയും നിലനിൽക്കും.

ഇനിയും തഴുകിയായിരമായിരം ഋതുക്കൾ

കടന്നുപോകും.








Rate this content
Log in

Similar malayalam poem from Inspirational