STORYMIRROR

Binu R

Inspirational

4  

Binu R

Inspirational

ദീപാവലി

ദീപാവലി

1 min
348

രാമനെക്കാണാൻ

കാത്തിരുന്ന പൂങ്കുയിലുകൾ,

രാമചരിതം കേൾക്കാത്ത

മാനവഹൃദയങ്ങളിൽ

കൂകിപ്പാടീടവേ,

സംസ്കൃതി പടിപ്പുകഴ്ത്തിയ

പാമരപൗരരിലെ

അണഞ്ഞുപോയതിരികൾ 

അൻപോടെ ജ്വലിപ്പിച്ചു

ആനയിച്ചതല്ലേ ദീപങ്ങളുടെ

ഉത്സവമാം ദീപാവലി.... 


ദീപങ്ങൾ കൊളുത്തുമ്പോൾ

മറഞ്ഞീടണം,

അഹങ്കരജടിലമാം

ജല്പനങ്ങളും,

വെടിഞ്ഞീടണം അന്ധകാരം

നിറഞ്ഞ ഗർവ്വും,

നിറച്ചീടണം, പ്രണവോജ്വലമാം

ജ്വാലാമുഖികൾ

നിറഞ്ഞൊരാ മാനവഹൃദയവും,

നന്മതിന്മകൾ

തിരിച്ചറിയാനൊരു മനസ്സും

അറിവിൻ തീഷ്ണതകളും.... 



Rate this content
Log in

Similar malayalam poem from Inspirational