പാദമുദ്ര
പാദമുദ്ര


പിന്തുടരാൻ ഓരായിരം
കാൽപാടുകൾ മുൻപിലുണ്ട്
ജനിച്ച നാൾ മുതൽ
കണ്ടുപഠിക്കാൻ ഓരായിരം
ഉപമകളെ കാട്ടിതന്നു
ചുറ്റും നിന്നവർ .
എന്റെ ഭാവിയെ ചൊല്ലി
ആധിപൂണ്ടവർ പലരേയും
ഞാൻ തിരിച്ചറിഞ്ഞില്ല.
ദിശ കാട്ടിത്തന്നവർ
പറഞ്ഞു, അവനെ കണ്ടുപഠി,
ഇവളെ കണ്ടുപഠി,
ഞാനും കുഴപ്പത്തിലായി ..
കാലങ്ങൾ കഴിഞ്ഞു
പല കാൽപാടുകൾ മാറി
മാറി പിന്തുടർന്നു
തളർന്നു , മനസു മടുത്തു ..
പൊടുന്നനെ ഒരു മുഴക്കം ,
നിന്റെ പാദമുദ്രയെവിടെ ?
ഞെട്ടിത്തരിച്ചു ചുറ്റിലും
നോക്കിയ ഞാൻ എന്നെയല്ലാതെ
ആരെയും കണ്ടില്ല ..
എന്റെ മാനസാക്ഷി വീണ്ടും
ആരാഞ്ഞു , സ്വപ്നങ്ങൾ ഇല്ലയോ
ന
ിനക്കും , സ്വപ്നങ്ങൾക്കു ചിറകുവിരിയുന്ന
നേരം നിന്റെ പാദമുദ്ര നീ
കാണും , നിന്നെ പിന്തുടരുവാൻ
വെമ്പൽ കൊള്ളുമൊരു
ജനതയെ നീ കാണും ..
ഉണരൂ നീ, ഉൾബലം
തിരിച്ചറിഞ്ഞു, ചിറകുകൾ
വിടർത്തി പറന്നു
പുതിയൊരാകാശത്തിൽ ,
കൂടുവെയ്‌ക്കാം ..
പുതിയൊരു വെളിച്ചം
വീശിയെന്മേലും, ഉറച്ച മനസാൽ
ഞാൻ നടന്നു നീങ്ങി .
തിരിക വിളിച്ചവർക്ക്
നൽകാനൊരു പുഞ്ചിരി
മാത്രം, നാളയോടൊരു
ഓർമപെടുത്തൽ മാത്രം .
കാൽപാടുകൾ പിന്തുടരാൻ
മാത്രമല്ല , എനിക്കും നിനക്കും
ഉണ്ട് കാലടിപ്പാടുകൾ ..
തിരിച്ചറിഞ്ഞു ഒരു
വ്യക്തിയായി ഉയർത്തെഴുന്നേറ്റു
പാറിപറക്കു നീയും ..
ആശംസകൾ ...