STORYMIRROR

Binu R

Inspirational

4  

Binu R

Inspirational

കവിത :പണം (Money)രചന:ബിനു.R

കവിത :പണം (Money)രചന:ബിനു.R

1 min
438

കണ്ടമാനം പണം കൈയ്യിൽ 

വന്നപ്പോൾ കണ്ണുമഞ്ഞളിച്ചു

കറങ്ങിത്തിരിഞ്ഞു പോയ 

മലയാളീ മനസ്സിൻ യുവത്വം.  

പണ്ട് നമ്മൾ കണ്ടതല്ലേ,

കാരുണ്യക്കടലാകും നമ്മുടെ 

പിതാമഹാന്മാർ,അവർ 

ഏച്ചു കെട്ടി, വട്ടംചുറ്റി പോറ്റീ നമ്മേയും അതുകൊണ്ട് ഊറ്റം കൊണ്ടൂ നമ്മൾ...


ഇന്നോ രണ്ടുപേർക്കും

ജോലിയെന്നമായക്കാഴ്ചയിൽ

കണ്ണുമഞ്ഞളിച്ചു, 

സ്വപ്നത്തേരിലേറി നടന്നൂ

എങ്ങും ഏതും തികയാതെ, കടംകൊണ്ട്, വരും കാലത്തേയ്ക്ക്

നീക്കിവയ്ക്കാതെ,ഒന്നു ചുമച്ചാൽ

ഓടും ആശുപത്രിയിലേക്ക്, 

ടെസ്റ്റുകൾ, ചികിത്സകൾ 

പണം പോകും വഴികൾ തേടില്ലാരും....


ഒരു ജോഡിക്കു പകരം 

ഒരായിരം ജോടികൾ,

വസ്ത്രങ്ങൾ, പാദുകങ്ങൾ

സൗന്ദര്യാസംവർദ്ധകവസ്തുക്കൾ...


അച്ഛനു പായിക്കാൻ റോൾസ് റോയ്‌സ്,

അമ്മക്കോ ജാഗ്വാർ,

ചേട്ടന് ബൊലേറോ, ചേച്ചിക്കൊ

ഡിയർ...കുട്ടികൾക്ക്ആൾട്ടോ... 


എന്തൊരു ലോകം, എല്ലാം

ഒരു വൈറസ്സിൻ മായാജാലത്താൽ

തിരിഞ്ഞുരുണ്ടുമറിഞ്ഞുവീണു

വീട്ടിലിരിപ്പൂ ഒന്നും വേണ്ടാതെ,

എങ്ങനെയും അല്പം ജീവിച്ചാൽ

മതിയെന്നചെറുമോഹവുമായ്...


എന്നിറങ്ങാനാവുമെന്നറിയില്ല, 

ആവുമെങ്കിൽ തിരിഞ്ഞു നോക്കാം.

കാണിച്ച പോക്രിത്തരങ്ങളുടെ 

നൂലാമാലകളെന്തൊക്കെയെന്ന്... 


തിരിഞ്ഞൊന്നുനടന്നുനോക്കാം 

മനസ്സുണ്ടാവുമെങ്കിൽ,പിതാ-

മഹാന്മാരുടെ പൂർവ്വചെയ്തികൾ, 

മക്കളെത്താലോലിച്ച മനസ്സുകൾ... 


ബാക്കി ജീവിതം ജീവിച്ചു

തീർക്കുമ്പോൾ ഒരു കുടയിൽ ചേർത്തുപിടിക്കാമെന്നു

ചിന്തിക്കാം നന്മകൾ നിറഞ്ഞമാതാപിതാ-ഗുരുക്കന്മാരെയും

സംസ്‌കൃതി പരിവട്ടങ്ങളെയും...

  


Rate this content
Log in

Similar malayalam poem from Inspirational