STORYMIRROR

Binu R

Inspirational

4  

Binu R

Inspirational

ദേശഭക്തിഗാനം

ദേശഭക്തിഗാനം

1 min
393


നല്ലവാക്കുകളോതണം നന്മനിറഞ്ഞുവാഴണ-

മെന്നുചൊല്ലിപ്പഠിപ്പിച്ചൊരുനല്ലനാടിൻമക്കളല്ലോ,

നമ്മൾ പുണ്യവേദാന്തകഥകളിലെ ഭാരതത്തിൻ

മന്ത്രോച്ചാരണങ്ങൾ നേടിയവരമാനുഷികർ!


പല നാടിൻധിഷണതകളനുഭവിച്ചവർ

പല തലയുടെ ക്രൗര്യമറിഞ്ഞവർ

അടിമകിടന്നു പലരുടെ കാടത്തത്തിന്നു പാത്രമായവർ

ഒരു ദിനംവന്നു സ്വാതന്ത്ര്യം ഭുജിച്ചവർ


നമ്മളേകോദരസാഹോദരരെപ്പോലെ-

യിന്നുവാഴ്‌വവർ നമ്മൾ

അന്യരുടെയുച്ചിഷ്ടം ഭൂജിക്കാത്തവർ

നമ്മൾ സ്വതന്ത്രചിന്തയിലഭിരമിക്കുന്നവർ! 


നമ്മൾക്കുറക്കേയുറക്കെപ്പാടിടാമതെന്നും

ഭാരതമാതാവിൻ മാന്യതനിറയും മന്ത്രം

ജന്മപുണ്യംനിറയുംമന്ത്രം

ജൻമാരിഷ്ടതകൾ മറന്ന മഹാമാന്ത്രം ജന്മകാഹളമോതും ഗാനം.


സഹ്യഹിമാലയസാനുക്കൾക്കുള്ളിൽ നിറയും

തേജോഹരിതനാടിൻ

സ്വാതന്ത്ര്യഗാനമെന്നും പാടാം നമ്മളിൻ നിറയും ഹൃദയവിശുദ്ധിയിൽ 

ജയഹേ... ജയഹേ.. ജയജയഹേ!

 


Rate this content
Log in

Similar malayalam poem from Inspirational