STORYMIRROR

Ajayakumar K

Drama Inspirational

2.5  

Ajayakumar K

Drama Inspirational

ഞാൻ ഭാരതീയൻ

ഞാൻ ഭാരതീയൻ

1 min
575


ധൗതാംബരം ചൂടിയ ഹിമവാന്റെ ചോട്ടിൽ 

ത്രിസാഗര സുന്ദരിമാർ താലോലമാട്ടുന്ന 

വെള്ളിപ്പാദസര വിഭൂഷിതടനികളാൽ

പുകൾപെറ്റ ഭാരത ഭൂവിൽ പിറന്നു ഞാൻ 


ഹൈന്ദവ ക്രിസ്തീയ ഇസ്ലാം മതങ്ങളും 

ജൈനനും ബുദ്ധനും പാഴ്സിയും സിക്കും 

ഒരു പനിനീർ പൂവുപോലെ ശോഭിതം 

ഭവഗവത് ഗീതയും ഖുറാനും ബൈബിളും 

ശാന്തി മന്ത്രം പൊഴിക്കുന്ന നാടിതു ഭാരതം 


എന്നിലെ തൂലികയ്ക്ക് നിറങ്ങൾ ചാർത്തിയ 

എന്നെ ഞാനാക്കി വളർത്തിയ ഭാരതം 

മരതക കാന്തി പുതച്ച പാടങ്ങളും 

പൊന്നിൻ പ്രഭയാർന്ന ഗോതമ്പു നിലങ്ങളും 

പ്രകൃതിതൻ വരദാ

നമായ അരുവികളും 

മാമക രാജ്യത്തെ സ്വർഗ്ഗമായി മാറ്റുന്നു


ചരിത്രം സുഖ നിദ്ര പൂകുന്ന ബലി കൂടീരങ്ങളും 

ഓർമ്മതൻ തിരമാലകൾ അലയടിക്കുന്ന 

സഹന സമരത്തിൻ ഉജ്വല ഏടുകളും 

ഐതീഹ്യ പെരുമായാൽ പുകൾപെറ്റ ഭാരതം 

പരദേശങ്ങൾക്കു വഴിവിളക്കായി ഭവിക്കുന്നു 


ധീരദേശാഭിമാനിതൻ നാടിതു ഭാരതം 

അവരുടെ കർമ്മത്താൽ ചിന്താ സരിത്തിനാൽ  

വീര ഗാഥകൾ രചിച്ചത് ഞാനോർക്കുന്നു 

ഏറിയ ഗർവോടെ ഞാൻ പറയുന്നു 

ഞാൻ പിറന്ന നാടിതു ഭാരതം 

അഖണ്ഡ ഭാരത നന്ദനോദ്യാനത്തിൽ 

പിറക്കുവാൻ കഴിഞ്ഞതല്ലോ മമ ഭാഗ്യം...


Rate this content
Log in