എഴുതപ്പെടാത്ത കവിത
എഴുതപ്പെടാത്ത കവിത


കേൾക്കാത്തൊരീണം പോൽ,
അറിയാത്ത രാഗം പോൽ,
കാണാത്ത ചിത്രം പോൽ,
എഴുതാത്ത കാവ്യമായ്,
എൻ മനസ്സിലുണ്ടോട്ടേറെ കവിതകൾ,
മഷി മുക്കി എഴുതാത്ത കാവ്യങ്ങൾ
എഴുതാ മറയത്തിരിക്കുന്ന കവിതകൾ.
എഴുതിയ കവിതകളവയെക്കാളെത്രെയോ
പ്രിയംകരം, അതിലേറെ ആർദ്രവും.