തോൽവി
തോൽവി
എവിടെയും എന്നിൽ നിന്നകലാതെ
എന്നെ പിന്തുടരുന്ന നിന്നെ
ആലോചിച്ചാൽ തന്നെ ഭയമാകുന്നു.
തോൽവിയേക്കാൾ, അതുണ്ടാകുമോ
എന്ന ഭയമേ എന്നെ മുന്നേറാൻ
അനുവദിക്കുന്നില്ലല്ലോ... എന്തിനെന്നെ
അലട്ടുന്നു നീ, നിന്നെ ഞാൻ വെറുക്കുന്നു.
ഞാൻ മാത്രമല്ല, ഒരാൾക്കും നിന്നെ
സ്നേഹിക്കിനാവില്ല. നീ എന്നും
കണ്ണീരുമാത്രമേ എനിക്ക്
സമ്മാനിച്ചിട്ടുള്ളു എങ്കിലും,
നീ എൻ വിജയത്തിൻറെ മുന്നോടിയെന്നു
നിനച്ചുകൊണ്ടു ബാക്കിയുള്ള നാളുകൾ
തള്ളിനീക്കട്ടെ ഞാൻ ശുഭപ്രതീക്ഷയോടെ...