കൂട്ട്...
കൂട്ട്...


രാത്രിയിൽ ആകാശം കാണാൻ ആയിരുന്നു എനിക്കു കൊതി...
കാരണം.... ആ നക്ഷത്രങ്ങളിൽ ഒരാൾ എന്റെ അമ്മ ആയിരുന്നു.
ആരോടും പറയാതെ പെട്ടന്ന് ഒരു ദിവസം അമ്മ പോയപ്പോൾ,
തനിച്ചായത് ഞാൻ മാത്രം ആയിരുന്നു...
പക്ഷെ എന്നും അമ്മ വരും... എനിക്കു താരാട്ട് പാടി തരും...
അമ്മയുടെ മടിയിൽ ആണ് ഞാൻ ഉറങ്ങുന്നത്...
അമ്മ എനിക്കു വേണ്ടി എന്നും മഴ പെയ്യിക്കും...
എനിക്കു വേണ്ടി മഴവില്ല് വിരിയിക്കും...
എനിക്കു പ്രകാശം നൽകാൻ പകൽ സൂര്യനായും രാത്രിയിൽ നക്ഷത്രമായും വരും...
അതാണെന്റെ അമ്മ ...
ഓരോ ഇലയിലും തൊട്ടു തലോടുന്ന കാറ്റിലും എന്റെ അമ്മയുടെ ഗന്ധം ഉണ്ട്...
അത് കൊണ്ടാണ് ഞാൻ ഇപ്പോൾ കാറ്റിനെയും പ്രണയിക്കുന്നത്...
അമ്മ പ്രകൃതി ആണ് എന്ന് ആരാണ് എനിക്ക് പറഞ്ഞു തന്നത്...
അറിയില്ല....
പക്ഷെ... എനിക്കു അത് അമ്മയാണ്...
ആർക്കു ജനിച്ചു എന്നറിയാത്ത ഈ ആത്മാവിനു പ്രകൃതി അല്ലാതെ മറ്റാരാണ് കൂട്ട് ...