പ്രണയം
പ്രണയം


മുത്തുപോൽ പെയ്ത മഴയിൽ
നിന്നെ കണ്ടപ്പോൾ തൊട്ടെൻ
ഉള്ളു പറഞ്ഞു ഇവന്റെതെന്നു
മാഷിനെ പോലെ നീ നിൽക്കവേ
നിന്നെ ഞാൻ എന്തേ നോക്കി നിന്നെൻ
കുഞ്ഞിനെ പോലുള്ള മുഖത്തെ
പുഞ്ചിരിയോടെ നോക്കവേ
കണ്ടും കാണാതെ നടിച്ച നിൻ
കണ്ണുകളിൽ ഞാൻ എൻ പ്രണയത്തെ
കണ്ടേൻ ...എങ്കിലും പ്രിയനേ
തിരിഞ്ഞു നോക്കാൻ പോലും
സമ്മതിക്കാത്ത നിൻറെ പദവിയെ
ഓർത്തെൻ മനം എന്നും തവിപ്പൂ
എൻറെ കണ്ണ് നിറഞ്ഞാൽ എന്നും
സഹിക്കാത്ത നിൻ മനം എന്തേ
യെൻ കണ്ണിൽ ചോര പൊടിയുമ്പോഴും
അട്ടഹസിച്ചു ചിരിക്കുന്നു...
വെറുക്കാൻ കഴിയുന്നില്ലെനിക്കെങ്കിലും
നിൻറെ വാക്കുകൾ വേദനിപ്പിക്കുന്നു
എന്നോടുള്ള പ്രണയം എന്ന് നീ പറയുമോ
കാത്തിരിക്കും ഞാൻ യെൻ മരണം വരെ...