നിനക്കായ്
നിനക്കായ്


നിനക്കായി ജീവിച്ച നാളുകളിൽ
ഞാൻ ആരെന്നു തന്നെ മറന്ന നാളുകളിൽ
ചിരിച്ചു നടന്ന നാളുകളിൽ
നിനക്കായി തീർത്ത വർണ്ണത്തിൽ
കുറിച്ചിട്ട പേരിനെ ഓർത്തു ഞാൻ
തമാശകൾ പറഞ്ഞെന്നെ പൊട്ടി ചിരിപ്പിച്ചു
ഒടുവിൽ ദയനീയമായി കണ്ണീർ സമ്മാനിച്ച്
എന്തിനു നീ കടന്നു പോയി
ഞാൻ അകന്നു പോയപ്പോൾ അടുത്ത്
നിറുത്തിയ നീ ഇപ്പോൾ ഞാൻ
അടുക്കുമ്പോൾ അകലുന്നതെന്തിന്
നിനക്കായ് ഞാൻ കണ്ട സ്വപ്നമെല്ലാം
പാഴ്കനവായി പോയതെന്തേ
എത്ര അകന്നാലും കാത്തിരിക്കും
എൻ മനം നിനക്കായ്...