സ്വാതന്ത്ര്യം
സ്വാതന്ത്ര്യം


ഇന്ത്യയെന്ന മാതാവിൻറെ മടിത്തട്ടിൽ
നാം ഏവരും ഒന്നാണ്
പിന്നെന്തിനു വർണ്ണത്തിന്റെ പേരിൽ
കലഹിക്കുന്നു നമ്മൾ
അഘ്ന നക്നർക്കെന്തു വസ്ത്ര ബേധം
അരപ്പട്ടിണിക്കാർക്കുണ്ടോ അന്ന ബേധം
ഭാരതത്തെ സ്ത്രീയോടുപമിച്ചിട്ടും
എന്തിനാണവളോടിത്ര ക്രൂരത
കുഞ്ഞിനെ മുതൽ കിഴവിയെ വരെ
കാമത്തോടെ നോക്കുന്ന കണ്ണുകൾ
ഇരുളിൽ പെണ്ണിന്റെ പാദം
സ്പർശിക്കാത്ത നാടുകളുണ്ടിനിയും
അടുക്കളയിൽ നിന്നും ആര് മോചിപ്പിക്കും
എന്ന് നിനച്ചുകൊണ്ടിനി എത്രനാൾ
നേതാക്കന്മാർ ആർക്കു നേടിത്തന്നു സ്വാതന്ത്ര്യം
കള്ളന്മാർക്കോ കൊലയാളികൾക്കോ
പണ്ടത്തെ താഴ്ന്ന ജാതിക്കാരോട്
ഏവരും കാണിച്ച അനീതിയെക്കാൾ
ഇന്നത്തെ ഉയർന്ന ജാതി പാവപ്പെട്ടവരോട്
കാണിക്കുന്ന അനീതികളേറെ
പണത്തിൻറെ പ്രതാപത്തിലാടുന്ന
പിശാചിൻറെ നാടാണോ ഇത്
അതോ ക്ഷാമത്തിലലയുന്ന ഒരുപാട്
പട്ടിണി പാവങ്ങളുടെ നാടോ
സമ്പൽ സമൃദ്ധി കൊണ്ട് നിറഞ്ഞ നാട്ടിൽ
ഇന്ന് കൊറോണയും പ്രളയവും മാത്രം
പൈശാചികത നിറഞ്ഞ മണ്ണിൽ
ഇനി നാം എത്രനാൾ
നാടിൻറെ സ്വാതന്ത്ര്യം ഇനി
യുവത്വം നിറഞ്ഞ കൈകളിൽ
പ്രയത്നിക്കു ഇനി ഒരു
നന്മ നിറഞ്ഞ നാടിനായി
#FreeIndia