കിനാവിലെ ഓണം
കിനാവിലെ ഓണം


വറുതിയുടെ നാളുകൾ പടിയിറങ്ങി
പുതു ഉടയാടകൾ ചാർത്തി ചിങ്ങം
ചിങ്ങത്തെ വരവേൽക്കാൻ മാമല നാട്
സുവർണ രഥങ്ങൾ തീർക്കുന്നു മെല്ലേ
തുമ്പയും മുക്കുറ്റിയും മന്ദാരവും പുഞ്ചിരിച്ചു
മനോരഥങ്ങൾ സന്തോഷ പൂക്കളമൊരുക്കി
ബാല്യകാലത്തിന്റെ ഓണത്തിൻ മധുരിമ
നിലാവായി പെയ്തിറങ്ങുന്നു മാനസ തടങ്ങളിൽ
ചിങ്ങം പിറന്നാലോ വേല തിരക്ക്
നാട്ടിൻപുറങ്ങളിൽ നിറയുന്നു ഓണം
ചാരുകിശോരക ആനന്ദ വനികയിൽ
ഓണം ആനന്ദ മലരായി വിരിയുന്നു
അവതൻ നറുമണം ഓണപ്പാട്ടാൽ നിറയുന്നു
കെട്ടകാലത്തിന്റെ കരിന്തിരി മായുന്നു
പ്രതീക്ഷയുടെ ആവണി തേരൊരുങ്ങുന്നു
കുളിർതെന്നലായി അവ മാറുന്നു
പൊന്നോണമായി നിറയുന്നു
ഓണപ്പാട്ടാൽ നിറയട്ടെ നാടെങ്ങും
അവതൻ വീചിയാൽ തെളിയട്ടെ പാരിടം