Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

Binu R

Classics

4  

Binu R

Classics

പിഴവ്

പിഴവ്

1 min
279



ലോകത്തിന്റെ വിശ്വകർമജൻ 

ആകും ആശാരിയിൽ കയ-

റ്റിറക്കങ്ങളുടെ ഓർമകളിൽ 

മരത്തിൽ ഉരുത്തിരിയുമൊരു

ഘടികാരസൂചിയിൽ 

ഇഴതെറ്റാതെ മുറുക്കങ്ങൾ

കല്പിതങ്ങളാകവേ, 

പെരുംതച്ചന്റെ ഗണിതപ്പിഴവിൽ

മുഖമടച്ചുകിട്ടിയൊരു 

വേദനയിൽ, അറിയാതെ 

വഴുതി വീണൊരു വീതുളിയിൽ

ഛേദിക്കപ്പെട്ടൊരു ഗളം 

തന്റെ മകന്റേതെന്നറിഞ്ഞ 

ആ രാവിൽ വിതുമ്പിപോയൊരു 

മനം കാലത്തിന്റെയൊരു

കൈവല്യപ്പിഴവായിരുന്നു. 



Rate this content
Log in

Similar malayalam poem from Classics