Become a PUBLISHED AUTHOR at just 1999/- INR!! Limited Period Offer
Become a PUBLISHED AUTHOR at just 1999/- INR!! Limited Period Offer

Binu R

Drama Classics

4  

Binu R

Drama Classics

ഭൂമിക്കും പറയാനുണ്ട്

ഭൂമിക്കും പറയാനുണ്ട്

1 min
242


കാലംകാത്തുവച്ചുപറഞ്ഞുവച്ചതാണ് പാതിവ്രത്യത്തിൻ പര്യായം 

ഭൂമിപുത്രി സീതയെന്ന് 

അക്കാലം കാന്തനോടൊപ്പം കാടുവാഴാൻ 

നിയോഗിക്കപ്പെട്ടവൾ!


കാന്തനില്ലെങ്കിലും നാടുവാഴാൻ

നിയോഗിക്കപ്പെട്ടവൾ, 

അനിയത്തിയായ് ജ്വേഷ്ടത്തിക്കായ്

കാലങ്ങൾ മാറ്റിവെച്ചുമൗനിയായ്

കാലങ്ങൾകഴിക്കവേ, 


കാന്തന്തൻവാക്കുകൾ എങ്ങുമേതുമേ

കേട്ടീടുവാൻ, 

അമ്മമാരെയും അയോധ്യയെയും

പരിപാലിക്കുവാൻ, 

ഒരുകണ്ണിമമാറ്റിവയ്ക്കുവാൻ

വിധിക്കപ്പെട്ടവൾ... !


വഴിയേപോയ തോഴിയിൽ

അനുരാഗംതോന്നി വലിച്ചുകയറ്റി 

അവരുടെ വായിലെ തോന്ന്യാക്ഷരങ്ങൾ 

കേട്ടുതളർന്നോരുരാജവംശത്തിൻ 

വിധിയെ, തേങ്ങുന്നനെഞ്ചോടം

ചേർത്തവൾ!


ദാഹമടങ്ങിയ തോഴി മടങ്ങാൻ നേരം,

കണ്ണുയർത്തിച്ചോദിച്ചൂ

എന്തിനുവേണ്ടീ തോഴീ,

ദാഹാർത്തയായ്ക്കയറിവന്നനേരം 

ദാഹജലം നീട്ടിയ ജനതയെ വഴിയാധാരമാക്കിയതെന്തിന്നുനീ... !


ചോദിച്ചതും നിനച്ചതും നിനച്ചിരിപ്പതും

നാക്കിൻപ്പിഴവെന്നോതിയ തോഴിയെ

മൗനമായ് ശകാരിപ്പതും നീയേ നീയൊരാൾ!


വായിച്ചതും കേട്ടതും കേൾക്കേണ്ടതും 

ഇന്നതെന്നോതീവരേണ്യൻ, 

കേട്ടുശീലിച്ചതാം മൗനനൊമ്പരങ്ങളും

ഏകാന്തജീവിതരാത്രിപകലുകളും 

കാന്തൻകാൽക്കൽ വച്ചുമൊഴിഞ്ഞൂ 

തിരിച്ചെത്തിയനേരം... !


ആ നേരം പതി പ്രാണപ്രിയൻ

പറഞ്ഞതൊന്നുമാത്രം, 

കാലങ്ങളെല്ലാം കാതോർത്തിരിക്കുന്നൂ

ക്ഷമയുടെ നെല്ലിപ്പലകയിൽ

കയറിയിരിക്കുന്നവൾ നീ ഊർമിള, 

ഭൂമിപുത്രിയാം നാരീമണി. 


Rate this content
Log in