ഒരു കവിത പിറക്കുന്നു
ഒരു കവിത പിറക്കുന്നു


പച്ചയാം ജീവിത ദർശനങ്ങൾ
വർണ്ണാഭമാർന്ന ചിന്താ മലരുകൾ
ഭാവനതൻ തേരിൽ ചരിക്കുന്നു നിത്യവും
ഭാവനയുടെ മാസ്മരികതയിൽ നീന്തി തുടിയ്ക്കുന്നു
നീലാംബരത്തിന്റെ ഉടയാടയിലെ
കിന്നരികൾ പോലെ തിളങ്ങുന്നു താരകൾ
മാരിവില്ലിൻ സപ്തവർണ്ണങ്ങൾ വിരിയുന്നു
അല്ലലുകൾ അഴലുകൾ കിനാവുകൾ
തൂലികയിൽ മായാ വിസ്മയങ്ങളായി വിരിയുന്നു
സുന്ദര സുരഭില വാടാമലർ പോലെ
കവിതാ ശകലങ്ങളായി തൂലികയിൽ പിറക്കുന്നു
നവ്യമാം ചിന്തതൻ അമൃത വാഹിനികൾ
തേനൂറും അക്ഷയ ഖനികളായി നിറയുന്നു
ജീവിത കഷ്ടനഷ്ടങ്ങൾ ചിതറി തെറിക്കുന്നു
ആവണിയുടെ സൗവർണ്ണ നിറം പോലെ
ചാരുതയാർന്ന നികുജ്ഞങ്ങളും പുളിനങ്ങളും
കവിതൻ ഭാവനയിൽ മുകുളങ്ങളായി വിരിയുന്നു
പച്ചയാം മനുജന്റെ ജീവിത മോഹങ്ങൾ
മരന്ദമായി പുതു കവിതകളായി ഒഴുകുന്നു
അവതൻ ആനന്ദ വനികയിലെ മലരുകൾ
സൗരഭ്യം പരത്തുന്ന കവന കലയുടെ പ്രതീക്ഷയായി
ഭാവനതൻ പാലാഴിയിൽ കടഞ്ഞെടുത്ത
മൃതസഞ്ജീവിനിയായി പരന്നൊഴുകുന്നു...