അമ്മയാണ് എനിക്ക് സർവ്വവും
അമ്മയാണ് എനിക്ക് സർവ്വവും


അമ്മയാകുന്നു സ്നേഹവും വാത്സല്യവും
അമ്മയാകുന്നു ദൈവവും സർവ്വവും
അമ്മതൻ അനുഗ്രഹം ഇല്ലെങ്കിലീമണ്ണിൽ
ചേതനയറ്റ ശരീരമതിന്നു സമം.
അമ്മതൻ സ്നേഹത്തിനതിർവരമ്പു തീർക്കാൻ
ആവില്ലൊരിക്കലും ഈ പ്രപഞ്ചത്തിൽ.
അമ്മതൻ കരങ്ങളോളം കരുത്തേകാൻ,
ഇല്ല മണ്ണിൽ മറ്റൊന്നുമേ.
അമ്മതൻ മടിത്തട്ടിൽ തലചായ്ച്ചീടാൻ
കൊതിക്കുന്നിതല്ലോ എൻ മനമെപ്പോഴും.
അമ്മതൻ വാത്സല്യ കരതലസ്പർശ-
മതൊന്നല്ലോ ഞാൻ കൊതിച്ചിടുന്നു.
എൻ മിഴിനീർ കണങ്ങൾ ഉതിരുമ്പോഴും അമ്മതൻ കരസ്പർശനമേറ്റിരുന്നു.
അമ്മയെ വർണ്ണിച്ചീടുവാൻ
വാക്കേതുമേയില്ല എൻ നെഞ്ചകത്തിൽ.
വാനോളം സ്നേഹവും കടലോളം വാത്സല്യവും നൽകുമെൻ അമ്മയെ...
കാൽ തൊട്ടു വന്ദിച്ചു നിന്നിടുന്നു...
കാൽ തൊട്ടു വന്ദിച്ചു നിന്നിടുന്നു.