മൗനം
മൗനം


പ്രതിധ്വനിക്കുന്ന ഗർജ്ജ്നങ്ങൾക്കും മീതെ ഈ മൗനത്തിൻ മാറ്റൊലി...
കാഹളം കൊണ്ടാടിടുന്ന കൊടുംകാറ്റിൻ സമം,
താണ്ടവം ആടീടുന്നു ദിക്കുകൾ തോറും...
ശക്തിയും, യുക്തിയും, ഉർജ്ജസും എകും നാവിൽ ,
ഇന്നു മൗനത്തിൻ നിഴൽ ആടി കളിക്കുന്നു...
ഈരെഴു ലോകത്തിലും മൂർച്ഛയേറും വജ്രായുധം മൗനം...
മൗനത്തിൻ താഴ്വരയിലേക്കവൾ ഒലിച്ചിറങ്ങി,
ശബ്ദത്തിന്റ്റെ ഉറവ തേടി അലഞ്ഞു തിരിഞ്ഞു...
മൂകമാം ആഴിയിൽ വഴി തെറ്റി അലഞ്ഞവൾ...
ഈ മൗനത്തിനും ഉണ്ട് ഒരു സൗന്ദര്യം,
വെഞ്ചാമരം വീശി മുത്തു കുട ചൂടിയവൾ പുഞ്ചിരി തൂകി നിന്നു...
ആ മൗനത്തിൻ അഴകിൽ ആകൃഷ്ടയായി അവളും മൂകാംബികയായി...
ഏഴു സ്വരങ്ങളും ഒലിച്ചിറങ്ങുന്ന ആഴിതൻ ആഴങ്ങളിലേക്കു നോക്കി ഏകയായി ഇരിക്കുന്നവൾ...