STORYMIRROR

Simi K S

Others

5.0  

Simi K S

Others

പുസ്‌തകം

പുസ്‌തകം

1 min
11.9K


 എന്നും എനിക്കൊരു കൂട്ടാണവൾ, 

ചാരെ നിന്നു മറയാത്ത തണലാണവൾ... 

അക്ഷരങ്ങൾ തൻ രാജകുമാരിയാണവൾ, 

പ്രജകൾക്ക് പ്രിയയാം തമ്പുരാട്ടി... 


ഏവർകും ആശ്രയമേകും നന്മതൻ പൊൻതൂവൽ കതിരാണവൾ... 

അറിവും ഉണർവും പകരും അമൃതാണവൾ... 

നിലയ്ക്കാതെ ഒഴുകുന്ന പൊരുളാണവൾ... 

ജ്ഞാനത്തിൻ തെളിനീർ കണമാണവൾ, 


തീർത്ഥംപോൽ അലിഞ്ഞു ചേരുന്നു ഹൃദയത്തിൽ... 

കരങ്ങൾ തൻ വലയത്തിലിരുന്ന് ചെറു ചിരി തൂകി നന്മതൻ വരികൾ ചൊല്ലി കൊടുക്കുന്നതു

ം അവൾ തന്നെ... 

മിഥ്യതൻ കാർമേഘം പെയ്തൊഴിയുമ്പോൾ നന്മതൻ വരികൾ ഏഴഴകായ് വിരിയുന്നു ചെന്താമര പോലെ.... 

ശംഖിൽ നിന്നുതിരും നാദംപോൽ കാതിൽ അലയടിക്കുന്നു നിലയ്ക്കാത്ത ജ്ഞാനത്തിൻ മാറ്റൊലി...

 

നേർവഴി തെളിച്ചൊരു തിരി നാളമായ് അണയാതെ എന്നും ജ്വലിച്ചുയരുന്നവൾ... 

അറിവിൻറെ നിലയ്ക്കാത്ത ഉറവപോൽ ഒലിചൊഴുകുന്നവൾ... 

തെളിവാർന്ന പുസ്ഥകത്താളിൽ തല ചായുമ്പോൾ അക്ഷര തൂവലാൽ താരാട്ടു പാടി ഉറക്കുന്നതും അവൾ തന്നെ...

എന്നും ആ ഈണത്തിൻ താളത്തിൽ ലയിച്ചുറങ്ങുന്നു ഞാനും...


Rate this content
Log in