നിഴൽ
നിഴൽ
പറയാതെ അറിയാതെ എന്നുമവളെന്നൻ ചാരെവന്നണഞ്ഞിടും,
കറുപ്പിൻറെ ഏഴഴകിൽ പതുങ്ങി നില്ക്കുന്നവൾ...
എൻ മനം അവൾക്കു വാൽകണ്ണാടി,
പുഞ്ചിരിയും സങ്കടവും മിന്നിമായുന്ന തെളിനീരുപോലെ...
ഒരിക്കലും പിരിയില്ലെന്നു ശപഥമോധിയ അധരങ്ങൾ,
കൊടുംകാറ്റ് തൻ ശക്തിയിൽ മാഞ്ഞുപോയപ്പോഴും...
പിടിവിടില്ലെന്നു ചൊല്ലി ചേർത്തുവച്ച കരങ്ങൾ,
സുന്ദരമാം മറുകരത്തിൽ അലിഞ്ഞുചേർന്നപ്പോഴും...
പിരിയാതെ അവളെൻ ചാരെ ചേർന്നു നിന്നു...
നിശയുടെ പാദങ്ങളിൽ അലമുറയിട്ടപ്പോഴും,
അറിഞ്ഞിരുന്നില്ല അവളെന്നെ ഇത്രമേൽ സ്നേഹിച്ചിരുനെന്നു...
ഒരു നോട്ടത്തിനായി തലോടലിനായി കൊതിച്ചിരുനെന്ന്...
എൻറെ മനമൊന്ന് തേങ്ങുമ്പോൾ ആരോരുമറിയാതെ അവൾ ഒരു പുഴയായ് ഒഴുകിയിരുനെന്ന്...
എൻറെ ചിരി മൊട്ടുകൾ അവൾക്കു ജീവശ്വാസം ഏകിയിരുന്നെന്ന്,
ഇന്നവളെൻ പ്രിയ തോഴി,
നിസ്വാർത്ഥ സ്നേഹത്തിൻ പൊരുളാണവൾ,
ഒരു തപസ്സിൽ നിന്നുതിരും പനിനീർ കണം പോൽ പരിശുദ്ധയാണവൾ...
മായാതെ മറയാതെ ആരോരും അറിയാതെ ഹൃദയത്തിനുള്ളിൽ അലിഞ്ഞു ചേരുന്നവൾ...