മനസ്സേ നീ മാത്രം എന്തേ ഇരുട്ടിന്റെ ആഴങ്ങളിൽ
കൂടെയകന്നൊരാ വെളിച്ചങ്ങളൊക്കെയും നിന്നിൽ തുടങ്ങി നിന്നിലേക്കൊതുങ്ങുന്നു.
ഒരിക്കലും നേർക്കുനേർ കാണില്ലെന്നറിഞ്ഞട്ടും, സ്നേഹത്തിൻ ഹാരത്തിൽ നിന്നൊരു തരി പൂവും കൊഴിഞ്ഞതില്ല...
പറയാതെ അറിയാതെ എന്നുമവളെന്നൻ ചാരെവന്നണഞ്ഞിടും, കറുപ്പിൻറെ ഏഴഴകിൽ പതുങ്ങി നില്ക്കുന്നവൾ...
അന്തരംഗത്തിലെ ജ്യോതിസ്സണയാത്ത മൺചിരാതെ
എൻ ഹൃദയത്തെ സ്പർശിച്ച സുന്ദര കിനാവു കണ്ട്