ഒരു തുള്ളി വെളിച്ചം മാത്രം
ഒരു തുള്ളി വെളിച്ചം മാത്രം
നുരഞ്ഞുപൊന്തിയ കോപമെന്നിലെ
തെളിച്ചം കെടുത്തിയകന്നപ്പോൾ,
തമസ്സിലുയർന്നൊരെൻ
നെടുവീർപ്പുകളൊക്കെയും
വൃഥാ
വിലാപമായ്
വിഹായസ്സു വിഴുങ്ങവേ,
അകമിലുറച്ചൊരാ
മുൻവിധികളൊക്കെയും
ജരാ-നര ബാധിച്ചു,
വിരൂപത പേറവേ
തെളിച്ചമായെന്നിലേക്കൊരു
വെളിച്ചമായെത്തിയെന്നിലെ
അടർന്ന ചിന്തകളെ
പെറുക്കിയെടുത്തന്നു നീ
ഓർമ്മയ്ക്ക്, കടം കൊടുത്തകന്നപ്പോൾ
കൂടെയകന്നൊരാ
വെളിച്ചങ്ങളൊക്കെയും
നിന്നിൽ തുടങ്ങി
നിന്നിലേക്കൊതുങ്ങുന്നു.
തിരിച്ചറിവെന്നിലേക്കൊടുവിലായി
അണയാതെ നിർത്തുന്നു
നീ പകർന്നേകിയൊരാ
വെളിച്ചത്തെ മാത്രമേ ...
ഇനിയുമകലാത്ത
എന്നിലെ വെളിച്ചമേ,
നിനക്കായി
ഞാനെന്നിലെ
തമസ്സുകളെയൊക്കെയും
ബലി നൽകീടുന്നു.
ഒരു തുള്ളിവെളിച്ചമായി
നിന്നിൽ ലയിക്കുവാൻ.

