പകലും രാത്രിയും
പകലും രാത്രിയും


തൂവെള്ള കതിർചൂടി അവൾ ഒരുങ്ങി തുടങ്ങി...
സൂര്യകിരണങ്ങൾ അവളുടെ കാർകൂന്തലിനു അഴകായി...
ചെറുകിളികൾ കൊഞ്ചിയുരുമ്മി വരവേൽക്കുന്നു നിന്നെ...
ഓരോ പുലരിയും ഓരോ വിശ്വാസമാണ്,
ഇന്നലെയുടെ കാലിടർച്ചകൾ നിശബ്ദമാകും ലക്ഷ്യം എന്ന ശംഖിൽ നിന്നുതിരും നാദത്താൽ...
മനസിൻറെ ഈണം പാടി ഇടറുമ്പോൾ, ശ്രവിക്കാൻ ഓരോ രാത്രിയും
ഉറക്കമൊഴിച്ചിരുന്നു എനിക്ക് കൂട്ടായി...
തലചായ്ച്ചു ഞാനാ രാത്രിയുടെ മടിയിൽ നിദ്രപൂകും എന്നും...
കറുപ്പിൻറെ ഏഴഴകുള്ള കരങ്ങളാൽ അവളെന്നെ തലോടി കൊണ്ടിരുന്നു...
പുലരി കുറിതൊട്ട് പടിയേറി വരും വരെ...
പുലരി സുന്ദരിയെങ്കിൽ രാത്രി മനോഹരിയത്രെ...
വെളിച്ചവും രാത്രിയും ഒരമ്മ പെറ്റ മകളല്ലേ...
പരസ്പരം കാണാതെ ഇരുവരും സ്നേഹിച്ചു പോന്നു...
ഒരിക്കലും നേർക്കുനേർ കാണില്ലെന്നറിഞ്ഞട്ടും,
സ്നേഹത്തിൻ ഹാരത്തിൽ നിന്നൊരു തരി പൂവും കൊഴിഞ്ഞതില്ല...
കടലിൽ കലങ്ങിയ ഉപ്പിൻ കണംപോൽ,
ഇണപിരിയാതെ ഒഴുകുന്ന പനിനീരിൽ മുങ്ങിയാ സ്നേഹബന്ധം...