ഇങ്ക്വിലാബ് സിന്ദാബാദ്!
ഇങ്ക്വിലാബ് സിന്ദാബാദ്!


വെടിയൊച്ചകൾ കാതുകളിൽ പ്രകമ്പനമാർന്ന നാൾ,
പുകമറ മായും മുന്നേ ഓടിയെത്തീ
ഞാനാ കാഴ്ച കാണനായന്ന്.
രക്തം കുതിർന്ന ചെമന്ന തറയിന്മേൽ ഉറപ്പിച്ചൂ എൻ മൃദു പാദങ്ങൾ
മിഴിനീരിനാൽ കുതിർന്ന
നേത്രം കണ്ടത്,
വേലിയിന്മേൽ ചിതറി തെറിച്ചൊരാ മാംസകഷ്ണങ്ങളല്ലയോ.
തൂവെള്ള തൂവാലയിൽ പൊതിഞ്ഞെടുത്ത
പച്ച മാംസകഷ്ണങ്ങൾ ഉള്ളംകയിലൊതുക്കുവേ,
വേദനകൊണ്ട് ഉള്ളം തേങ്ങി ഇങ്ക്വിലാബ് സിന്ദാബാദ്.
പ്രാർത്ഥനാ യാമങ്ങൾ തൻ അന്ത്യത്തിൽ,
തൂവാല തുറന്നാ മാംസ പിണ്ഡങ്ങൾ
വായിലൊതുക്കി
ഉള്ളിലെ തീയാൽ ഉരുവിട്ടൂ അന്ന്
'ഇതെന്റെ ശരീരം.
മാംസം ജന്മം കൊടുത്തു
വരും തലമുറയ്ക്ക്
പാടി പുകഴ്ത്താനൊരു ധീരനെ,
മരണത്തിലും വിപ്ലവ സ്നേഹിയാം ധീരനെ, ഇങ്ക്വിലാബ് സിന്ദാബാദ്!