STORYMIRROR

Binu R

Tragedy

4  

Binu R

Tragedy

ശൂന്യത

ശൂന്യത

1 min
321

ഇല്ല, വരില്ല നിൻ ജീവിതപന്ഥാവിൽ 

മുള്ളുകൾ വാരിവിതറുവാൻ 


ഇല്ല വിതറില്ല നിൻ കാലടികളിൽ 

എന്നാത്മാവിൻ രാഗരോദനങ്ങളെ 


ഇല്ല വരില്ല നിന്നന്തരാത്മാവിൻ 

സ്വർണഗാത്രത്തെ പുൽകുവാൻ 


ഇല്ല വരികയില്ലയൊരിക്കലും നീയാകും 

പനിനീർപ്പൂവിനെ നുള്ളിനോവിക്കുവാൻ 


ഇല്ല വരികയില്ലയൊരിക്കലും 

നിനക്കായൊരു പൂമേട തീർക്കുവാൻ 


ഇല്ല തീർക്കുകയില്ലൊരിക്കലും 

നിനക്കായൊരു മണിമണ്ഡപം പോലും


നിന്നെക്കുറിച്ചുള്ള സ്വപ്നങ്ങൾ

ഇനിയൊരിക്കലും കാണുകയില്ലെങ്കിലും


കണ്ട സ്വപ്‌നങ്ങളൊക്കെയും തെറുത്തുക്കൂട്ടി

ഇനിയൊരിക്കലുമൊർമ്മയിൽവരാതവണ്ണം


മറവിയുടെ ചമതയാൽ അഗ്നിജ്വലിപ്പിച്ച്

പുക വമിക്കാതെ എരിച്ചുകളഞ്ഞീടാം 


ഇനിയില്ലയൊന്നിനും വരുകയില്ലെങ്കിലും 

ഞാൻ വെറുമൊരു ശ്യൂനതയിൽ ലയിച്ചീടട്ടെ.                 

       

     


Rate this content
Log in

Similar malayalam poem from Tragedy