STORYMIRROR

Sandra C George

Romance Tragedy

2  

Sandra C George

Romance Tragedy

കാത്തിരിപ്പ്

കാത്തിരിപ്പ്

1 min
193

മറക്കാനാവില്ലെനിക്കീ ദിനം,

നീ എങ്ങോ അകന്ന ദിനം.

കരുതിവെച്ച സുമങ്ങൾ

സൗഹർദമോടേകി ഞാൻ,

നീയോ ദൂരേക്ക് പോയ ദിനം.


ഉദ്യാനത്തിലെ ഇരിപ്പിടത്തിൽ കാത്തിരിപ്പൂ,

നീ എനിക്കായിന്നു വരുമെന്ന് പ്രതീക്ഷിച്ച്.

അറിയാമെനിക്കിന്ന് ഭൂവിൽ നീ ഇല്ലെന്ന്,

ഇവിടെങ്കിലും ഞാൻ കാത്തിരിപ്പൂ പ്രിയാ.


നീ ഒരിക്കലും വരികയില്ലെന്നത് 

ഓർക്കുമ്പോളെൻ ഹസ്തത്തിൽ

ഒതുങ്ങുമീ പനിനീർ സുമങ്ങളിൽ

അറിയാതെൻ മിഴിനീർ വീണുപോയി.


എനിക്കായി വാനത്തിൽ നീ 

കാത്തിരിപ്പത് കാണാം

ഉൾകണ്ണതിൽ തോഴാ,

എന്നു നാം കണ്ടുമുട്ടുമിനി,

എൻ മരണമോ ഇനി അതിൻ ഏക മാർഗം?

വീണ്ടും കാണുമെന്ന പ്രതീക്ഷയിൽ

ഉദ്യാനകവാടം പതിയെ ചാരി ഞാൻ

നീങ്ങി വിജനമാം പാതയിലൂടെ. 


Rate this content
Log in

Similar malayalam poem from Romance