STORYMIRROR

Sandra C George

Romance

3  

Sandra C George

Romance

നീ

നീ

1 min
396

നീ ഒരു പുഷ്‌പ്പമായിരുന്നെങ്കിൽ,

ഞാൻ നിൻ തേൻ നുകരാൻ

പാഞ്ഞടുക്കും വണ്ടാകുമായിരുന്നു.

നീ പുഴയായിരുന്നെങ്കിൽ,

ഞാൻ കല്ലായ് നിൻ സ്പർശനം

ഏറ്റുവാങ്ങുമായിരുന്നു.


നീ ശീലപമായിരുന്നെങ്കിൽ,

ഞാൻ അനിലാനായി നിൻ മൃദു

മേനി തഴുകുമായിരുന്നു.

നീ സൂര്യനായി പ്രകാശിച്ചിരുന്നെങ്കിൽ,

ഞാൻ താമരപ്പെണ്ണായി നിന്നെ

സേവിക്കുമായിരുന്നു.


നീ അമ്പിളി ആയിരുന്നെങ്കിൽ,

ഞാൻ നിനക്കായി വാശി പിടിക്കും

ബാലികയാകുമായിരുന്നു.

നീ മൃഗരാജനായിരുന്നെങ്കിൽ,

നിന്നെ സേവിക്കാനായി

ഞാനുമൊരു മൃഗമാകുമായിരുന്നു.

നീ മഴ ആയിരുന്നെങ്കിൽ,

ഞാൻ വറ്റിവരണ്ട പുഴപ്പോൾ

നിനക്കായി ദാഹിക്കുമായിരുന്നു.


അരികിൽ നീ ഒരിക്കലുണ്ടായിരുന്നെങ്കിലും,

അറിയാതെ പോയന്ന് നിന്നെ ഞാൻ.

ജനനിയാം പ്രകൃതിയിൽ ഞാനിന്നു

കാണുന്നു നിൻ സ്നേഹസാന്നിധ്യം.


ഈ കണ്ടെൻറ്റിനെ റേറ്റ് ചെയ്യുക
ലോഗിൻ

Similar malayalam poem from Romance