STORYMIRROR

Sandra C George

Drama Others

4.5  

Sandra C George

Drama Others

ബന്ധനം

ബന്ധനം

1 min
548


പേടിച്ചരണ്ട മനസും

ക്ഷീണിച്ച ശരീരവും

പോസിറ്റീവ് എന്നൊരാ വാക്കും 

പൂട്ടിയിട്ടുവല്ലോ എന്നെയാ

 ഒറ്റമുറിയിൽ ഏകയായി

 അന്നൊരു തിങ്കൾ,

കറുത്തവാവ് ചന്ദ്രനെ മറച്ചൊരാ തിങ്കൾ.


 ഇരുളുമൂടിയ മുറിയിൽ 

മനസിലെ ഇരുളും

ചീവീടിന്റെ താരാട്ടും

പല്ലിയുടെ ശബ്ദവും

കൂട്ടായിവന്നോരാരാവും

മരണഭയത്താൽ

വിറച്ചിരുന്നോരാ പകലും

കൈവെള്ളയിൽ ഏല്പിച്ചു കടന്നുപോയി ചൊവ്വാഴ്ച്ചയതും.


തൊണ്ടയിലാരോ കുത്തി-

പ്പിടിച്ചപോൽ വേദനയും 

ക്ഷീണം കട്ടിലിൽ

തളച്ചിട്ടൊരെൻ മേനിയും

കണ്ണീരിൽ കുളിച്ചൊരാ മുഖവും ബാക്കിയാക്കി ബുധനാഴ്ച്ചയും പോയതറിഞ്ഞില്ല ഞാൻ.


കണ്ണീരിനി ബാക്കിയില്ലെന്നതിനാൽ കരയാൻ മടിച്ചുനിൽക്കുന്ന മിഴികൾ കണ്ടൊരാ ചതുരപ്പെട്ടി അന്നേരം,

ക്ഷീണം മറന്നു ചാടി എടുത്തോരാ ചതുരപ്പെട്ടിയിൽ വന്നൊരാ സന്ദേശങ്ങൾ പ്രിയതമെന്റെയോ?

ആവുമെന്ന് വെറുതെ മോഹിച്ച്

വേദനമറന്നു തോണ്ടി തോണ്ടി സമയം കൊന്നുകൊണ്ടേ വ്യാഴം ഓടി മറഞ്ഞു.


മുറിയിലെ ഫാനിൽ തൂങ്ങിനിൽക്കുന്നരാ ശരീരം തന്റെയെന്നു തിരിച്ചറിഞ്ഞ നിമിഷം

അലറിവിളിച്ചെഴുന്നേറ്റു

ഉറ

ക്കത്തിൽ നിന്നുമന്ന്.

ദുഃസ്വപനമെങ്കിലും ആ ദൃശ്യം

കണ്ണിൽ പതിപിച്ച്

അസ്‌തമിച്ചൊരാ ദുഃഖവെള്ളിയും.


 ചിതലരിച്ച അലമാരയിൽ

പുഴുബാക്കി വെച്ച പുസ്തകങ്ങൾ

പരതിയെടുത്തു ഒറ്റപെടലിൻ 

വേദന മറക്കാനന്ന് 

പണ്ടെങ്ങോ വായിച്ചുമറന്ന

ലോകത്തിൽ ചേക്കേറി

മറന്നു പതിയെ രോഗബാധയെ.

ചിതലിനു നൽകാതെ

ഓർമ്മകളെ ചങ്കോട് ചേർത്ത് ശനിയോ അറിയാതെ മയങ്ങിപ്പോയി.


കിളിക്കൊഞ്ചൽ കേട്ടുണർ-

ന്നോരാ പ്രഭാതം,

മധുരമായി പാടുന്ന കിളിയെ കാണുവാൻ ജാലക വാതിൽ

മെല്ലെ തുറക്കവേ,

സൂര്യരശ്മി പ്രകാശം

പരത്തിയെൻ മനസിലും മുറിയിലും.

ചതുരപ്പെട്ടിയിൽ സന്ദേശം

വന്നിരിക്കുന്നു,

വീണ്ടും പരീക്ഷണത്തിന് സമയമതായെന്നു,

ഒരുക്കമൊന്നുമില്ലാതെ ആദ്യമായി പുറത്തിറങ്ങി അന്ന് കീടാണു എന്നെ സ്നേഹിക്കുന്നുവോ ഇപ്പോഴുമെന്നറിവതിനായി 

സ്രവം നൽകി മടങ്ങിയൊരാ ഇടവഴയിൽ വെച്ചൊരു സന്ദേശം,

പ്രിയനാവുമെന്ന് കരുതിയ

എന്റെ പ്രതീക്ഷയോ തെറ്റി,

സൂഷമാണു എനിക്കെഴുതിയ വിടവാങ്ങൽ സന്ദേശമല്ലോ അത്.

അവസാനം മുഖത്തൊരു ചിരി പടർത്തി ഉയർത്തെഴുന്നേൽപ്പിൻ

ഞായറാഴ്ച്ച വന്നെത്തി

എൻ ജീവിതത്തിൽ.


Rate this content
Log in

Similar malayalam poem from Drama